തമിഴ്‌നാട്‌ നിയമസഭയിൽ കലാപം: സമ്മേളനം ഒരു മണി വരെ നിർത്തിവച്ചു

ഡിഎംകെയും ഒപിഎസ് പക്ഷവും കോൺഗ്രസ്സും രഹസ്യവോട്ട് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ ആവശ്യം നിരാകരിച്ചതോടെ മൈക്കുകളും കസേരകളും മേശയും വലിച്ചെറിഞ്ഞും സ്പീക്കർക്കു നേരേ രേഖകൾ കീറിയെറിഞ്ഞും ഡിഎംകെ നേതാക്കൾ സഭയിൽ അരാജകത്വം അഴിച്ചുവിട്ടു.

തമിഴ്‌നാട്‌ നിയമസഭയിൽ കലാപം: സമ്മേളനം ഒരു മണി വരെ നിർത്തിവച്ചു

തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസവോട്ട് തേടുന്നത് രഹസ്യബാലറ്റിലൂടെ വേണമെന്ന ആവശ്യം സ്പീക്കർ പി ധനപാൽ തള്ളിയതോടെ നിയമസഭ യുദ്ധക്കളമായി. ഡിഎംകെയും ഒപിഎസ് പക്ഷവും കോൺഗ്രസ്സും രഹസ്യവോട്ട് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ ആവശ്യം നിരാകരിച്ചതോടെ മൈക്കുകളും കസേരകളും മേശയും വലിച്ചെറിഞ്ഞും സ്പീക്കർക്കു നേരേ രേഖകൾ കീറിയെറിഞ്ഞും ഡിഎംകെ നേതാക്കൾ സഭയിൽ അരാജകത്വം
അഴിച്ചുവിട്ടു.

ബഹളം തുടരുന്നതുകൊണ്ട് ഒരു മണി വരെ സമ്മേളനം നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നും എതിർപാർട്ടികൾ ബഹളം തുടരുകയാണെങ്കിൽ എന്തു നടപടി എടുക്കണമെന്നതിനെപ്പറ്റി സ്പീക്കർ ആലോചിക്കുകയാണെന്നും വാർത്തയുണ്ട്. രഹസ്യവോട്ടിനു എന്തൊക്കെ വഴികൾ ഉണ്ടെന്ന് ഡിഎംകെ എംഎല്‍എമാരും ആലോചിക്കുകയാണ്.

അതിനിടെ മാധ്യമങ്ങൾക്കു സഭയിലേയ്ക്കുള്ള പ്രവേശനം തടയുകയും പ്രസ്സ് റൂമിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.