ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ്; തമിഴും തെലുങ്കും വാർത്ത അറിഞ്ഞിട്ടില്ല

തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കപ്പെട്ട നടിയുടെ പേരും ചിത്രവും വാർത്തകളിൽ ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ് മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ തമിഴിലേയും തെലുങ്കിലേയും മുന്‍നിര മാധ്യമങ്ങള്‍ പേരും ചിത്രവും ഉപയോഗിക്കുന്നു. അക്രമിക്കപ്പെട്ട നടി മലയാളത്തെക്കാളും പ്രിയങ്കരിയാണ് അവിടെയെല്ലാം.

ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ്; തമിഴും തെലുങ്കും വാർത്ത അറിഞ്ഞിട്ടില്ല

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവം മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയൊരുക്കിയതിന്റെ പശ്ചാത്തലത്തിൽ നടിയുടെ പേരും ചിത്രവും എവിടെയും ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ് മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചിരുന്നു. മലയാളത്തിലെ പത്രങ്ങളും ചാനലുകളും അതനുസരിച്ച് തന്നെയാണ് വാർത്തകൾ കൊടുക്കുന്നതും.

എന്നാൽ തമിഴ്, തെലുങ്ക് പത്രമാദ്ധ്യമങ്ങൾ ഈ ഉത്തരവ് അറിഞ്ഞിട്ടില്ലാത്തതു പോലെയാണ് വാർത്തകൾ നൽകുന്നത്. നടിയുടെ പേര് മാത്രമല്ല, ചിത്രവും അവർ ഉപയോഗിക്കുന്നുണ്ട്.


[caption id="" align="alignnone" width="1366"] ദിനതന്തി[/caption][caption id="" align="alignnone" width="1366"] ദി ഹിന്ദു തമിഴ്[/caption][caption id="attachment_82362" align="alignnone" width="1366"] ഫിൽമിബീറ്റ്[/caption]

[caption id="attachment_82371" align="alignleft" width="1366"] സാക്ഷി (തെലുങ്ക്)[/caption]