അഴിമതിയ്ക്കെതിരെ നടൻ സിദ്ധാർഥ് ട്വിറ്ററിൽ

തമിഴകത്തിന്റെ അവസ്ഥയെപ്പറ്റി തമിഴ് സിനിമാരംഗത്തുള്ളവർ അഭിപ്രായങ്ങളുമായി മുന്നോട്ടു വരുന്നുണ്ടു. നടൻ കമലഹാസനും തുടർച്ചയായി ട്വിറ്ററിൽ പരിഹാസങ്ങളും വിമർശനങ്ങളുമായി സജീവമാണു.

അഴിമതിയ്ക്കെതിരെ നടൻ സിദ്ധാർഥ് ട്വിറ്ററിൽ

നാട്ടിലുള്ള രാഷ്ട്രീയക്കാരിൽ പലരും സ്വത്തു സമ്പാദിച്ചു കൂട്ടുന്നുണ്ടെന്നു നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണു അദ്ദേഹം തന്റെ രോഷം പങ്കുവച്ചതു.

സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡി എം കെ നേതാവ് വി കെ ശശികലയെ കോടതി ശിക്ഷിച്ചതുമായി ബന്ധപ്പെടുത്തിയാണു സിദ്ധാർഥ് ട്വീറ്റ് ചെയ്തതു.

രാഷ്ട്രീയക്കാർ നൂറായിരം കോടിക്കണക്കിനു സ്വത്തുക്കൾ അനധികൃതമായി സമ്പാദിക്കുന്നുണ്ടു. ചിലർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നാണു സിദ്ധാർഥ് എഴുതിയതു.
അഴിമതിരഹിതമായ ഒരു സംവിധാനത്തിനു വേണ്ടി പൊരുതാനും സിദ്ധാർഥ് ആവശ്യപ്പെടുന്നുണ്ടു.അണ്ണാ ഡി എം കെയിലെ എം എൽ ഏമാർ ഇപ്പോഴും കുവത്തൂരിലെ റിസോർട്ടിൽ ഉണ്ടു. ഗവർണർ തന്റെ മൗനം വെടിഞ്ഞിട്ടുമില്ല. ഈ നിലയിൽ തമിഴകത്തിന്റെ അവസ്ഥയെപ്പറ്റി തമിഴ് സിനിമാരംഗത്തുള്ളവർ അഭിപ്രായങ്ങളുമായി മുന്നോട്ടു വരുന്നുണ്ടു. നടൻ കമലഹാസനും തുടർച്ചയായി ട്വിറ്ററിൽ പരിഹാസങ്ങളും വിമർശനങ്ങളുമായി സജീവമാണു.