ജോലിസമയത്ത് 'സെക്സ് ബ്രേക്ക്‌' അനുവദിക്കണം എന്ന പ്രമേയവുമായി ഒരു സ്വീഡന്‍ ജനപ്രതിനിധി

ഓഫീസ് ജോലി കഴിഞ്ഞെത്തുന്ന ദമ്പതികള്‍ പലപ്പോഴും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ വിമുഖത കാണിക്കുന്നു എന്ന നാഷണല്‍ സ്ലീപ്‌ ഫൌണ്ടെഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഒരു ജനപ്രതിനിധി ഇത്തരമൊരു പ്രമേയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ജോലിസമയത്ത്

ജോലിയില്‍ ആത്മാര്‍ത്ഥ പ്രകടിപ്പിക്കുന്ന സ്വീഡന്‍ ജനത രാജ്യത്തിന്റെ സമ്പത്താണ്‌. ഇവരുടെ സ്വകാര്യജീവിത സംരക്ഷണത്തിനും മാനസിക പിരിമുറുക്കത്തിനു അയവ് വരുത്തുന്നതിനുമുള്ള കരുതലും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 42 വയസുകാരനായ സ്വീഡന്‍ കൌണ്‍സിലര്‍ പെറിക്ക് മസ്കോസ് പറയുന്നു. അതിനുള്ള ഒരു നിര്‍ദ്ദേശമാണ് താന്‍ പ്രമേയത്തിലൂടെ മുന്നോട്ട് വച്ചത്.

ജീവനക്കാര്‍ക്കെല്ലാം ജോലി സമയത്തിനിടയില്‍ ഒരു മണിക്കൂര്‍ സെക്സ് ബ്രേക്ക്‌ അനുവദിക്കണം എന്നാണ് പെറിക്കിന്റെ അഭിപ്രായം. ഇക്കാര്യം ഉന്നയിച്ചുള്ള പ്രമേയം സഭയുടെ അനുമതിക്കായി ഈ ജനപ്രതിനിധി നല്‍കി കഴിഞ്ഞു.


തന്റെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നത്‌ അവരുടെ സ്വകാര്യജീവിതം ഊഷ്മളമാക്കും എന്നു മാത്രമല്ല, ഓരോരുത്തരുടെയും ശാരീരിക-മാനസിക ആരോഗ്യത്തിലും പ്രകടമായ മാറ്റം ഉണ്ടാകും. ഇത് ഒരര്‍ഥത്തില്‍ അവര്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുമെന്നും പെറിക്ക് അഭിപ്രായപ്പെടുന്നു.

ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ഒരു മണിക്കൂര്‍ സെക്സ് ബ്രേക്ക്‌, അവര്‍ അതിനായി തന്നെ ഉപയോഗിക്കുമോ എന്ന് ഉറപ്പു പറയാന്‍ കഴിയില്ല എന്നും പെറിക്ക് പറയുന്നു. ജീവനക്കാരെ തൊഴിലുടമകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുക മാത്രമേ ഇക്കാര്യത്തില്‍ നിര്‍വാഹമുള്ളൂ. കൗണ്‍സില്‍ അംഗീകാരത്തിനു സമര്‍പ്പിച്ച പ്രമേയം നിരസിക്കപ്പെടാന്‍ 'ഒരു കാരണവും' കാണുന്നില്ല എന്ന് പെറിക്ക് മാധ്യമങ്ങളോടു പ്രതികരിച്ചു.

ഓഫീസ് ജോലി കഴിഞ്ഞെത്തുന്ന ദമ്പതികള്‍ പലപ്പോഴും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ വിമുഖത കാണിക്കുന്നു എന്ന നാഷണല്‍ സ്ലീപ്‌ ഫൌണ്ടെഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഒരു ജനപ്രതിനിധി ഇത്തരമൊരു പ്രമേയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ജോലി കഴിഞ്ഞെത്തുമ്പോള്‍ പങ്കാളികള്‍ ഇരുവരും ക്ഷീണിതരായിരിക്കും. എങ്ങനെയെങ്കിലും ഒന്നു ഉറങ്ങാനായിരിക്കും രണ്ടു പേര്‍ക്കും താല്‍പര്യം. ഇത് അവര്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ ഇത് അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നുണ്ട്.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പല യുറോപ്യന്‍ രാജ്യങ്ങളും ജോലിസമയം കുറച്ചും ഓഫീസുകള്‍ കൂടുതല്‍ ടെന്‍ഷന്‍ ഫ്രീയാക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മുതല്‍ 6 മണിക്കൂര്‍ മാത്രമാണ് ഗോതന്‍ബര്‍ഗിലെ നേര്സിംഗ് മേഖയിലെ ജോലി സമയം. ജോലി സമയം കഴിഞ്ഞു പോകുമ്പോള്‍ ഔദ്യോഗിക മെയിലുകള്‍ക്ക് മറുപടി നല്‍കണമെന്നില്ല എന്ന ഇളവാണ് ഫ്രാന്‍സില്‍ നടപ്പിലാക്കുന്നത്. ഫ്രാന്‍സിലും ഫിന്‍ലാന്‍ഡിലുമാണ് ഏറ്റവും കുറവ് ജോലിസമയമുള്ളത്.