സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് അന്തരിച്ചു

പരമ്പരാഗത വൈദ്യ ചികിത്സയില്‍ നിന്നും വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നായിരുന്നു സ്വാമിയുടെ വാദം. അതിനെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മലാനന്ദഗിരി ചികിത്സകള്‍ നടത്തിയിരുന്നത്.

സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് അന്തരിച്ചു

സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന സ്വാമി പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു.

വര്‍ഷങ്ങളായി ഒറ്റപ്പാലം കയറമ്പാറ പാലയില്‍ മഠത്തില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. വ്യാഴാഴ്ച്ച രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മീയ രംഗത്തും അര്‍ബുദ രോഗ ചികിത്സാ രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു സ്വാമി.


പരമ്പരാഗത വൈദ്യ ചികിത്സയില്‍ നിന്നും വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നായിരുന്നു സ്വാമിയുടെ വാദം. അതിന്റെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മലാനന്ദഗിരി ചികിത്സകള്‍ നടത്തിയിരുന്നത്.

1980ല്‍ കാശിയിലെ പ്രസിദ്ധമായ തിലഭാണ്ഡേശ്വരം മഠത്തിലെ സ്വാമി അച്യുതാനന്ദ ഗിരിയില്‍ നിന്നാണ് നിര്‍മലാനന്ദഗിരി സന്യാസിദീക്ഷ സ്വീകരിച്ചത്. അദ്വൈത ഫിലോസഫിയുടെ പ്രചാരകന്‍ കൂടിയായിരുന്നു സ്വാമി. നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടയം ഓണംതുരുത്തു മൂലേകരോട്ടു പത്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും പുത്രനായി ജനനം. നീണ്ടൂർ എസ്.കെ.വി. ഗവൺമെന്റ് സ്കൂളിലും കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്കൂളിലും കോട്ടയം സിഎംഎസ് കോളേജിലുമായി വിദ്യാഭ്യാസം. മുരുകൻ സാർ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. ഇളയ സഹോദരൻ അപ്പു നേരത്തെ മരിച്ചു. രണ്ടുസഹോദരിമാർ നാട്ടിൽ തന്നെയുണ്ട്. നീണ്ടൂരിൽ റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പാരലൽ കോളേജ് സ്ഥാപിച്ച് അദ്ധ്യയനം നടത്തിയിരുന്നു.

Read More >>