വീണ്ടും സുഷമ സ്വരാജ്; ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ നയതന്ത്ര നീക്കത്തിലൂടെ മോചിപ്പിച്ചു

വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ട്രിപ്പോളിയില്‍ നിന്നും പതിനെട്ടു മാസം മുമ്പാണ് ആന്ധ്രാപ്രദേശ് സ്വദേശി രാമമൂര്‍ത്തി കോസാനാം, ഒഡീഷ സ്വദേശി പ്രവാശ് രജ്ഞന്‍ സമല്‍ എന്നിവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

വീണ്ടും സുഷമ സ്വരാജ്; ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ നയതന്ത്ര നീക്കത്തിലൂടെ മോചിപ്പിച്ചു

ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ മോചിപ്പിച്ചു. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഡോ. രാമമൂര്‍ത്തിയെയാണ് മോചിപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ട്രിപ്പോളിയില്‍ നിന്നും പതിനെട്ടു മാസം മുമ്പാണ് ആന്ധ്രാപ്രദേശ് സ്വദേശി രാമമൂര്‍ത്തി കോസാനാം, ഒഡീഷ സ്വദേശി പ്രവാശ് രജ്ഞന്‍ സമല്‍ എന്നിവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

ഇതില്‍ പ്രവാശ് ഐഎസ് ഭീകരരുടെ തടവില്‍നിന്നും ഇടയ്ക്കു രക്ഷപ്പെട്ടിരുന്നു. ഭീകരരില്‍നിന്നു താന്‍ രക്ഷപ്പെട്ടുവെന്നു പ്രവാശ് വീട്ടിലേക്കു ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു.

രാമമൂര്‍ത്തിയടക്കം ആറ് ഇന്ത്യക്കാരെയാണ് ഐഎസിന്റെ തടവില്‍നിന്നു നയതന്ത്രനീക്കത്തിലൂടെ ഇന്ത്യ മോചിപ്പിച്ചത്. സിര്‍തിലെ ആശുപത്രിയിലായിരുന്നു രാമമൂര്‍ത്തി ജോലി ചെയ്തിരുന്നത്.