ശശികലയുടെ സ്വത്തു സമ്പാദനക്കേസ്: തിങ്കളാഴ്ച വിധി വന്നേക്കില്ല

സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസുകളുടെ പട്ടികയിൽ ശശികലയുടെ കേസ് ഉൾപ്പെട്ടിട്ടില്ലെന്നാണു അറിയുന്നത്. തിങ്കളാഴ്ച വിധി പറയുമെന്നു അതിൽ പറയുന്നില്ല.

ശശികലയുടെ സ്വത്തു സമ്പാദനക്കേസ്: തിങ്കളാഴ്ച വിധി വന്നേക്കില്ല

തമിഴ്‌ നാട് കാത്തിരിക്കുന്ന വി കെ ശശികലയ്ക്കെതിരേയുള്ള സ്വത്തു സമ്പാദനക്കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയാൻ സാധ്യതയില്ലെന്നു സൂചന. വിധി പ്രസ്താവിക്കുന്നതു വൈകുകയാണെങ്കിൽ സംസ്ഥാനത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നീണ്ടുപോകും.

സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസുകളുടെ പട്ടികയിൽ ശശികലയുടെ കേസ് ഉൾപ്പെട്ടിട്ടില്ലെന്നാണു അറിയുന്നതു. തിങ്കളാഴ്ച വിധി പറയുമെന്നു അതിൽ പറയുന്നില്ല.

ജസ്റ്റിസ്സുമാരായ പി സി ഘോഷും അമിതാവ റോയും ഫെബ്രുവരി ആറിനു അറിയിച്ചതു പ്രകാരം ഈ വരുന്ന ആഴ്ച വിധി പ്രസ്താവിക്കേണ്ടതാണു. വിധി എഴുതുന്നതിനായി അവരിലൊരാൾ അവധിയെടുത്തിരിക്കുകയാണെന്നും പറയപ്പെടുന്നു.

വിധിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഗവർണറുടെ ഭാഗത്തു നിന്നും നടപടികൾ ഒന്നും വേണ്ടെന്ന നിലപാടിലാണു കേന്ദ്രസർക്കാർ. വിധി വന്നതിനു ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം എടുക്കുകയുള്ളൂവെന്ന് ഗവർണർ വിദ്യാസാഗറും അറിയിച്ചിരുന്നു.