ശശികല ജയിലിലേക്ക്; 10 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

1991-96 കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കേ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിചാരണക്കോടതി അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം നാലുപ്രതികള്‍ക്കും വിധിച്ചത്. തുടര്‍ന്നു 1996ല്‍ ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്തംബറില്‍ കോടതിവിധിയുണ്ടാകുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രസ്തുത വിധി വന്നത്.

ശശികല ജയിലിലേക്ക്; 10 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു നാലുവര്‍ഷം തടവ്. ജയലളിതയുള്‍പ്പെടെ നാലുപേര്‍ക്കും ശിക്ഷവിധിച്ച വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ജസ്റ്റിസ് പി.സി ഘോസെ, ജസ്റ്റിസ് അമിതവ റോയി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.

പത്തുകോടി രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. ആറുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. തടവില്‍ കഴിയുന്ന നാലുവര്‍ഷം കൂടി കൂടുമ്പോള്‍ ഫലത്തില്‍ ഇത് പത്തുവര്‍ഷത്തെ വിലക്കായി മാറും. അഴിമതി കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ടയാള്‍ ശിക്ഷാ കാലാവധിക്കു ശേഷം ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നാണു നിയമം.

ശശികലയെയും സഹോദര ഭാര്യ ഇളവരശിയെയും ജയലളിതയുടെ ദത്തുപുത്രന്‍ വിഎന്‍ സുധാകരനെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. ശശികലയോട് ബംഗളൂരു കോടതിയില്‍ ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു.

1991-96 കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കേ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിചാരണക്കോടതി അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം നാലുപ്രതികള്‍ക്കും വിധിച്ചത്. തുടര്‍ന്നു 1996ല്‍ ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്തംബറില്‍ കോടതിവിധിയുണ്ടാകുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രസ്തുത വിധി വന്നത്.

വിധിക്കെതിരെ ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Story by