മിംസ് ആശുപത്രിയില്‍ നിന്നും താന്‍ നേരിട്ട ദുരിതാനുഭവങ്ങള്‍ സുമയ്യ നാരദാ ന്യൂസുമായി പങ്കുവയ്ക്കുന്നു

അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ മിംസ് ആശുപത്രിയില്‍ അലക്ഷ്യമായി അബോര്‍ഷന്‍ ചെയ്‌തെന്നും തുടര്‍ന്നുണ്ടായ സങ്കീര്‍ണതയില്‍ കുഴല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്നുമുള്ള പരാതി സംബന്ധിച്ച് നാരദാ ന്യൂസ് ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. മിംസ് ആശുപത്രിയില്‍ നിന്നും താന്‍ നേരിട്ട ദുരിതാനുഭവങ്ങള്‍ വിവരിക്കുന്ന യുവതിയുടെ വോയ്‌സ് ക്ലിപ്പ് നാരദാ ന്യൂസ് പുറത്തുവിടുന്നു.

മിംസ് ആശുപത്രിയില്‍ നിന്നും താന്‍ നേരിട്ട ദുരിതാനുഭവങ്ങള്‍ സുമയ്യ നാരദാ ന്യൂസുമായി പങ്കുവയ്ക്കുന്നു

അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ മിംസ് ആശുപത്രിയില്‍ അലക്ഷ്യമായി അബോര്‍ഷന്‍ ചെയ്‌തെന്നും തുടര്‍ന്നുണ്ടായ സങ്കീര്‍ണതയില്‍ കുഴല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്നുമുള്ള പരാതി സംബന്ധിച്ച് നാരദാ ന്യൂസ് ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. മിംസ് ആശുപത്രിയില്‍ നിന്നും താന്‍ നേരിട്ട ദുരിതാനുഭവങ്ങള്‍ വിവരിക്കുന്ന യുവതിയുടെ വോയ്‌സ് ക്ലിപ്പ് നാരദാ ന്യൂസ് പുറത്തുവിടുന്നു.

https://soundcloud.com/news-narada/sumayya-speaking-about-her-ordeal-in-mims-hospital


കല്യാണം കഴിഞ്ഞു ഒരു മാസമായപ്പോള്‍ തന്നെ പ്രെഗ്‌നന്റ് ആയി. ഇവിടുന്നു ഡയഗ്നോസ് ചെയ്തപ്പോള്‍ പറഞ്ഞു കൊച്ചിനെ കാണുന്നില്ല...ഇത് അബോര്‍ഷന്‍ ഒന്നുമല്ല ബ്ലീഡിങ് ഉണ്ടായിരുന്നു കേട്ടോ.. ബ്ലീഡിങ് അബോര്‍ഷന്‍ അല്ല, വേറെയെന്തോ ആണ് എന്ന് പറഞ്ഞു. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞു ഡയഗ്നോസ് ചെയ്തപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇപ്പോഴും കൊച്ചിനെ കാണുന്നില്ല. മിക്കവാറും ഇത് എക്‌റ്റോപ്പിക്കാണ് എന്നു പറഞ്ഞു. അങ്ങനെ പിന്നെ അവര്‍ അത് ഫിക്‌സ് ചെയ്തു... ഇത് എക്‌റ്റൊപ്പിക്കാണ് എമര്‍ജന്‍സിയായി ട്രീറ്റ്‌മെന്റ് വേണം എന്നും പറഞ്ഞു ഒരു ലെറ്റര്‍ എനിക്ക് തന്നു.

അങ്ങനെ അത് അറിഞ്ഞപ്പോള്‍ നാട്ടില്‍ പോകാമെന്ന് തീരുമാനിച്ചു.(അവിടെ എല്ലാരും ഉണ്ടാവുമെല്ലോ..) അങ്ങനെ നാട്ടില്‍ പോയി. എയര്‍പോര്‍ട്ടില്‍ വെച്ച് ചെറിയ പെയിന്‍ വന്നതുകൊണ്ട് നേരെ മിംസിലോട്ടു പോയി. മിംസില്‍ എത്തി എന്റെ എല്ലാ ഫയലും റെക്കോര്‍ഡും ഞാന്‍ കാണിച്ചുകൊടുത്തു. കൗണ്ട് ഒക്കെ നോര്‍മല്‍ ആയതുകൊണ്ട് ഖത്തറില്‍ നിന്നും പറഞ്ഞത് കൊച്ചുണ്ട്, ഇത് അബോര്‍ഷന്‍ അല്ല, ഇത് എക്‌റ്റൊപ്പിക്കാണ് എന്ന് പറഞ്ഞു. ഇത് ഞങ്ങള്‍ മിംസില്‍ ഡോ. മുംതാസിനോട് പറഞ്ഞു. അപ്പോള്‍ അവര് പറഞ്ഞു അതൊന്നുമല്ല, എന്നും പറഞ്ഞു പേപ്പര്‍സ് ഒന്നും മൈന്‍ഡ് ചെയ്തില്ല, എമര്‍ജെന്‍സി ലെറ്റര്‍ പോലും അവര്‍ വായിച്ചു നോക്കിയില്ല.

ഞങ്ങള്‍ അതെല്ലാം കാണിച്ചു കൊടുത്തെങ്കിലും അതൊന്നുമല്ല, എക്‌റ്റൊപ്പിക്കല്ല എന്നു പറഞ്ഞിട്ട് അപ്പോള്‍ തന്നെ... ഞങ്ങള്‍ എന്തേലും പറയുന്നതിന് മുമ്പുതന്നെ എന്നെ നേരെ തീയേറ്ററിലേക്ക് കൊണ്ടുപോയി ഡി ആന്‍ഡ് സി ചെയ്തു... സ്‌പൈനല്‍ ഇന്‍ജക്ഷന്‍ വെച്ചു ഡി ആന്‍ഡ് സി ചെയ്തു. ഭയങ്കര പെയിന്‍ഫുള്‍ ആയിരുന്നത്. സാധാരണ ഈ ഡി ആന്‍ഡ് സി സ്‌പൈനല്‍ ഇന്‍ജക്ഷന്‍ വച്ചുചെയ്യേണ്ട കാര്യമില്ല, മയക്കി കിടത്തിയിട്ട് ചെയ്താല്‍ മതി. എന്നാലെ ഭാവിയില്‍ അത് സൈഡ് എഫെക്റ്റ് ഇല്ലാതെയിരിക്കൂ എന്നാണ് പറയുന്നത്. പക്ഷെ എനിക്കു തോന്നുന്നത് അവര്‍ പൈസ കിട്ടാന്‍ വേണ്ടെയിട്ട്... അവര് പറയുന്നത് എനക്ക് ഓര്‍മ്മയുണ്ടായിരുന്നു... ''ഇപ്പൊ തന്നെ ഡി ആന്‍ഡ് സി ചെയ്യണം. ഇവര് ഭക്ഷണം കഴിച്ചിട്ടുള്ളതുകൊണ്ട് മയക്കിക്കിടത്തിയാല്‍ വോമിറ്റ് ചെയ്യും, അതുക്കൊണ്ട് ഇപ്പൊ തന്നെ സ്‌പൈനലില്‍ ഇന്‍ജക്ഷന്‍ കൊടുക്കണം'' എന്ന് പറഞ്ഞു.

അവര്‍ക്ക് കാത്തുനില്‍ക്കാനുള്ള ക്ഷമകൂടിയില്ല... അവര് പൈസ കിട്ടാന്‍ വേണ്ടീട്ട്... എന്താ പറയുക... ഈ ഓപറേഷന്‍ ഒക്കെ ഒരുമിച്ചാക്കാന്‍ വേണ്ടീട്ട്... അവര് അവരുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടീട്ട്.. എന്റെ ഹെല്‍ത്ത് അവര് കെയര്‍ ചെയ്തതു പോലുമില്ല... അവര് അപ്പൊ തന്നെ ഇന്‍ജക്ഷന്‍ എടുത്തു... അപ്പൊ തന്നെ ഡി ആന്‍ഡ് സി ചെയ്തു. അങ്ങനെ ഒരുദിവസം അവിടെ കിടത്തിയിട്ട്... പിറ്റേദിവസം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയപ്പോഴേക്കും എനക്ക് ഭയങ്കര പെയിനായി... പെയിന്‍ ഒരു പാടങ്ങ് കൂടിപ്പോയി... പെയിന്‍ കൂടിയിട്ടു നടക്കാന്‍ പോലും പറ്റാതെയായി... തലകറക്കം, ചര്‍ദ്ദി...അങ്ങനെയായി... മൂന്നാലുദിവസം വീട്ടില്‍ തന്നെ നിന്നു.. എന്റെ കസിന്‍ ഒരാള്‍ ഡോക്ടര്‍ ഉണ്ട്... അപ്പൊ അവന്‍ പറഞ്ഞു ഇങ്ങനെ ഡി ആന്‍ഡ് സി ചെയ്താല്‍ യൂട്രസ് ചുരുങ്ങുമ്പോള്‍ വേദനയുണ്ടാകും അതിന്റെയായിരിക്കും എന്നും കരുതി. അങ്ങനെ വെയിറ്റ് ചെയ്തു ഞങ്ങള്‍. ഒമ്പതാം തീയതിയാണ് ഡി ആന്‍ഡ് സി ചെയ്തത്. 11ാം തീയതി വീട്ടിലെത്തി, 15ാം തീയതി വീണ്ടും ചെക്ക്അപ്പിന് പോകേണ്ടതുണ്ടായിരുന്നു. അങ്ങനെ രാവിലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ തന്നെ വല്ലാതെ റ്റയേര്‍ഡ് ആയി വീണു ശരിക്കും പറഞ്ഞാല്‍ ഹോസ്പിറ്റലില്‍...

എന്റെ ഉമ്മ നേഴ്‌സാണ്. ഉമ്മ പറഞ്ഞു ഇത് ശരിയാവില്ല... ഗ്ലുക്കോസ് എന്തെങ്കിലും കൊടുക്കണം എന്ന് പറഞ്ഞു. എന്നെ നിര്‍ബന്ധിപ്പിച്ചു അഡ്മിറ്റാക്കി അവിടെ. രാവിലെ മുതല്‍ രാത്രി ഒമ്പതു മണി വരെ ഞാന്‍ പെയിന്‍ സഹിച്ചു അവിടെ കിടക്കുവായിരുന്നു. എന്റെ ഉമ്മയും ഫാമിലിയും എല്ലാം ഉണ്ട് അവിടെ അവര്‍ പറഞ്ഞു ഒന്നു സ്‌കാന്‍ ചെയ്തു നോക്ക്.. അറ്റ്‌ലീസ്റ്റ് ആരെങ്കിലും ഒന്നുവന്ന് ഒരു റെഗുലര്‍ ചെക്കപ്പ് നടത്തിയിരുന്നേല്‍... എന്താ പ്രശ്‌നം എന്നെങ്കിലും ഒന്നു വന്നു നോക്കിയിരുന്നേല്‍... ആരേലും ആ റൂമിലോട്ടു വന്നു ഒന്നു നോക്കിയിരുന്നേല്‍... പക്ഷെ ഒരാളും വന്നില്ല... വന്നില്ലെന്ന് മാത്രമല്ല...അവര് വരാത്തോണ്ട് എന്റെ പെയിന്‍ വല്ലാതെ കൂടി... പെയിന്‍ കൂടിയതോടെ വോമിറ്റിങ്, ഡിസിനെസ് എല്ലാം കൂടി... വോമിറ്റിങ് കൂടിയപ്പോള്‍... ഒടുവില്‍ അവിടെ കിടന്നു എന്റെ ട്യുബ് പൊട്ടി.... വൊമിറ്റ് ചെയ്ത ആ പ്രഷറിലാണ് എന്ന് തോന്നുന്നു ട്യുബ് പൊട്ടിയത്. അങ്ങനെ ഹേമറേജ് ഉണ്ടായി... ഇന്റെര്‍ണല്‍ ബ്ലീഡിങ്..

ഹെമറേജ് ഉണ്ടായപ്പോഴേക്കും തലകറങ്ങി... ആകെ എന്തൊക്കെയോ പോലെയായി പോയി. സിസ്റ്റേഴ്‌സിനെ വിളിച്ചുപറഞ്ഞപ്പോള്‍ അവര് വന്നു... എന്റെ ഹസ്ബന്‍ഡ് അവരോട് കുറെ ഷൗട്ട് ചെയ്തു, പിന്നെ സ്‌കാനിങിന് കൊണ്ടുപോയി. കൊണ്ടു പോയപ്പോഴേക്കുമാണ് അറിയുന്നത്... ഇങ്ങനെ... ട്യുബ് പൊട്ടിപ്പോയി, ഇന്റെര്‍ണല്‍ ബ്ലീഡിങ് ഉണ്ട്... ഉടനെ സര്‍ജറി ചെയ്യണം എന്ന്. അപ്പോള്‍ ഡോക്ടര്‍സിനെ വിവരം അറിയിച്ചു. എന്റെയടുത്ത് ഇവരിതൊന്നും പറയുന്നില്ല... രഹസ്യമായി ഫോണ്‍ ചെയ്യുകയാണ്... ഞാന്‍ കേള്‍ക്കാതിരിക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു... പക്ഷെ എന്തോ ഭാഗ്യത്തിന് ഞാന്‍ കേട്ടു. അതല്ലെങ്കില്‍ അപ്പോഴും എനിക്ക് മനസിലാവില്ലായിരുന്നു. അങ്ങനെ ഡോക്ടര്‍ വന്നു, എന്നെ തീയേറ്ററിനുള്ളിലേക്ക് കേറ്റിയപ്പോള്‍ ഡോക്ടര്‍ ഇങ്ങനെ സംസാരിക്കുന്നത് കേള്‍ക്കാം...'ഇതൊരാളും പുറത്തറിയാന്‍ പാടില്ല...ഈ ന്യൂസ് പുറത്തറിയാന്‍ പാടില്ല... എന്നും പറഞ്ഞു നേഴ്‌സുമാരോട് ഒക്കെ ചൂടാകുവാ... നിങ്ങള് ഇത് പുറത്തുപറഞ്ഞാല്‍ നിങ്ങളെ ഞാന്‍ ഇതാക്കും...നിങ്ങള് ഇത് ആരോടും സംസാരിക്കാന്‍ പാടില്ല. അവളുടെ ഫാമിലിയോടു ഞാന്‍ സംസാരിച്ചോളാം... ഞാന്‍ സംസാരിച്ചു കാര്യങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്‌തോളാം എന്ന് പറഞ്ഞു.

അങ്ങനെ ഓപറേഷന് മുമ്പ് എന്റെ ഫാമിലിയോടു പറഞ്ഞത്... ട്യുബിനു കുഴപ്പം ഒന്നുമില്ല, ട്യുബ് പൊട്ടാതെയും അവള്‍ക്കു ഒരു കുഴപ്പം പറ്റാതെയും സര്‍ജറി ചെയ്തു തരാം എന്ന് പറഞ്ഞാണ് തീയേറ്ററിലേക്ക് കൊണ്ടുപോയത്. പക്ഷെ ആ സമയത്ത് ഡോക്ടര്‍ക്കറിയാമായിരുന്നു... ട്യുബ് പൊട്ടിയിട്ടുണ്ട് എന്നും... റിമൂവ് ചെയ്യണം എന്നുമൊക്കെ അറിയാമായിരുന്നു... പക്ഷെ... അവര്... പക്ഷേ ഷീ ജസ്റ്റ് ലൈഡ്.

പിന്നെ... സര്‍ജറി കഴിഞ്ഞു... ഒരു മീറ്റിങിനു വരണം... കാരണം ഡി ആന്‍ഡ് സി കഴിഞ്ഞ ഒരു പെണ്ണിന് ഉടനെതന്നെ പ്രെഗ്‌നന്റ് ആയി ട്യുബ് പൊട്ടുക എന്ന് പറഞ്ഞാല്‍ നിസ്സാരമല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് സംസാരിക്കണം എന്ന് ഡോക്‌റിനോട് പറഞ്ഞു... പക്ഷെ അപ്പോഴേക്കും ഡോക്ടര്‍ മുങ്ങി... പിന്നെ എത്രയായിട്ടും ഹോസ്പിറ്റലില്‍ വരില്ല. ലാസ്റ്റ് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചപോള്‍ അവര് പറയുവാ...  ''ഒരു കിഡ്‌നി പോയ എത്രയോ ആള്‍ക്കാരുണ്ട് നാട്ടില്‍. അവര് ജീവിക്കുന്നില്ലെ... അവളും അതുപോലെ ജീവിച്ചോളും'' എന്ന്... ''നിങ്ങള് വല്യ ആളാവുകയൊന്നും വേണ്ടാന്നും'' പറഞ്ഞു അവര് ഭയങ്കര ഷൗട്ടിങ്. ഞങ്ങള്‍ക്കൊന്നും പറയാനും പറ്റുന്നില്ല... കാരണം ഞാന്‍ അവിടെ കിടക്കുന്നതുകൊണ്ട്... ഇനി പറഞ്ഞാല്‍ എന്തെങ്കിലും ചെയ്തുകളയുമോ എന്നു കരുതിയിട്ടു ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ ഞങ്ങള്‍ ട്രൈ ചെയ്യുന്നുണ്ടായിരുന്നു മാക്‌സിമം... എന്താണ് പറ്റിയത്... എന്തുക്കൊണ്ടാണ് ഇങ്ങനെ പറ്റിയത് എന്നൊക്കെ അറിയാന്‍ വേണ്ടീട്ട്..

ലാസ്റ്റ് എന്റെ ഡിസ്ചാര്‍ജ് ആകുന്ന ദിവസം ഞങ്ങള്‍ സ്‌ട്രോങ് ആയി പറഞ്ഞു- 'We need to talk, should discuss these things with you.. so we need a sitting എന്നു പറഞ്ഞു. അങ്ങനെ എന്റെ ഫാമിലി റൂമില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ വക്കീലിനെയും കൊണ്ടാണ് ഇരിക്കുന്നത്. because she knows, this is a medical negligence ആണ്, റിപ്പോര്‍ട്ട് ചെയ്താല്‍ It's gonna big news in the media എന്ന് അവര്‍ക്ക് അറിയാമായിരുന്നു. so she came with a legal advisor. പിന്നെ അവരും ഡോക്ടറും ചേര്‍ന്നാണ് എന്റെയടുത്ത് സംസാരിച്ചത്.

പിന്നെ ഇത് ഫൈറ്റ് ചെയ്യണം എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കിലും എന്റെ ലീവ്, ജോലി അതൊക്കെ കാരണം പെട്ടെന്ന് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തണമായിരുന്നു... ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഉള്ളത് നല്ലൊരു കരിയറാണ്. അത് ലോസ്റ്റ് ചെയ്യാനും പറ്റുന്നില്ല... അതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാതെ ഞങ്ങള്‍ തിരിച്ചുപോന്നു...Read More >>