ഞങ്ങള്‍ക്ക് ഞങ്ങളെ പഠിപ്പിക്കാനറിയാം; പണിമുടക്കിയ അധ്യാപകര്‍ക്കു പകരം സ്വയം ക്ലാസെടുത്ത് മറുപടി നല്‍കി വിദ്യാര്‍ത്ഥികള്‍

ലക്കിടി ജവഹര്‍ എഞ്ചിനീയറിങ്‌ കോളേജിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കില്ലെന്ന നിലപാടെടുത്തത്. കോളേജ് പരിസരത്തും ബസുകളിലും കൃഷ്ണദാസ് വാണ്ടഡ് എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്കും ക്ലാസെടുക്കാനാവും എന്നു തെളിയിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ മധുരപ്രതികാരം.

ഞങ്ങള്‍ക്ക് ഞങ്ങളെ പഠിപ്പിക്കാനറിയാം; പണിമുടക്കിയ അധ്യാപകര്‍ക്കു പകരം സ്വയം ക്ലാസെടുത്ത് മറുപടി നല്‍കി വിദ്യാര്‍ത്ഥികള്‍

ക്ലാസെടുക്കില്ലെന്ന അധ്യാപകരുടെ വാശിക്ക് സ്വയം ക്ലാസെടുത്ത് ലക്കിടി ജവഹര്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ മറുപടി. പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്ന ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അമിത വിധേയത്വംമൂലം ലക്കിടി ജവഹര്‍ എഞ്ചിനീയറിങ്‌ കോളേജിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കില്ലെന്ന നിലപാടെടുത്തത്. കോളേജ് പരിസരത്തും ബസുകളിലും കൃഷ്ണദാസ് വാണ്ടഡ് എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്കും ക്ലാസെടുക്കാനാവും എന്നു തെളിയിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ മധുരപ്രതികാരം.


[caption id="attachment_82822" align="aligncenter" width="640"] സ്വയം ക്ലാസെടുക്കുന്ന വിദ്യാർത്ഥികൾ[/caption]

ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മയ്ക്കായി ലക്കിടി കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ടെക്‌ഫെസ്റ്റിന്റെ പോസ്റ്റര്‍ ഇന്നലെ അധ്യാപകര്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൃഷ്ണദാസ് വാണ്ടഡ് എന്നെഴുതിയ പോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരത്തും കോളേജ് ബസുകളിലും പതിപ്പിക്കുകയായിരുന്നു. ഇതും അധ്യാപകര്‍ നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.

[caption id="attachment_82817" align="aligncenter" width="640"]
കോളേജിൽ പതിപ്പിച്ച കൃഷ്ണദാസിന്റേയും പി ആർ ഒ സഞ്ജിത്തിന്റേയും വാണ്ടഡ് പോസ്റ്റുകൾ[/caption]

ഇതേ തുടര്‍ന്നാണ്‌ ഇന്ന് രാവിലെ മുതല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ നിലപാടെടുത്തത്. ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒരു ക്ലാസിലും അധ്യാപകര്‍ എത്തിയിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ക്ലാസെടുത്ത് അധ്യാപകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും അധ്യാപകര്‍ ക്ലാസില്‍ വന്നില്ലെങ്കില്‍ സ്വയം ക്ലാസെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് വിദ്യാര്‍ത്ഥികള്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ഇത്തരം പോസ്റ്ററുകള്‍ പതിക്കുന്നതും മറ്റും കോളേജിന്റെ പേര് മോശമാക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനാകുന്നില്ലെന്നുമാണ് അധ്യാപകര്‍ പറയുന്നത്. ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന് 'കോമോസ് 2 കെ 17'എന്നാണ് വിദ്യാര്‍ത്ഥികള്‍ പേര് നല്‍കിയത്. പഠനത്തിന് ശേഷം ജിഷ്ണു ആരംഭിക്കാനിരുന്ന കമ്പനിക്കു
നല്‍കാനിരുന്ന പേരാണ് ഇത്.

വിദ്യാർത്ഥികൾ പതിച്ച പോസ്റ്റർ കീറിക്കളയുന്ന അധ്യാപിക- വീഡിയോ

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2017/02/nehru-video.mp4"][/video]

ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്ന് മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലാകും ചര്‍ച്ച എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആരും ചര്‍ച്ചയ്ക്ക് എത്തിയിട്ടില്ലെന്നും കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്‌ ഇപ്പോഴും ഒളിവിലാണ്.

Read More >>