മദ്യപിച്ച് പെണ്‍ഹോസ്റ്റലില്‍ താമസം; മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികള്‍

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നുള്ള നിറംകെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇത്തവണ പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിങ് കോളേജിനെതിരെയാണ് പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്റേണൽ മാർക്ക് ലഭിക്കണമെങ്കിൽ ലൈംഗികച്ചുവയോടെ അധ്യാപകരോട് സംസാരിക്കണം എന്നതാണ് ഇവിടുത്തെ പ്രധാന 'നിബന്ധന'. വിഷയത്തില്‍ പത്തനംതിട്ട എസ്.പിക്കും യുവജന കമ്മീഷനും വിദ്യാർത്ഥിനികൾ പരാതി നൽകി.

മദ്യപിച്ച് പെണ്‍ഹോസ്റ്റലില്‍ താമസം; മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികള്‍

പത്തനംതിട്ട മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പൾ മദ്യപിച്ചെത്തി പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാത്രി കാലങ്ങളിൽ താമസിക്കുന്നു എന്നതടക്കമുള്ള ഗുരുതരമായ പരാതികൾ യുവജനകമ്മീഷനും എസ്.പിക്കും ലഭിച്ചു.

വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയ്ക്കെന്ന പേരിൽ വനിതാ ഹോസ്റ്റലിലാണ് പ്രിന്‍സിപ്പല്‍ ജൂബിലിയന്റ് ജെ കിഴക്കേത്തോട്ടത്തിന്റെ താമസമെന്നും മദ്യപിച്ചെത്തിയാണ് പ്രിന്‍സിപ്പലിന്റെ ഹോസ്റ്റലിലെ വിളയാട്ടമെന്നും പരാതിയില്‍ ആരോപിക്കുന്നു.


പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ത്ഥിത്ഥിനിയാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് പരാതി നല്‍കിയത്.

[caption id="" align="aligncenter" width="552"] ആരോപണങ്ങൾ നിഷേധിച്ച് പ്രിൻസിപ്പൽ ജൂബിലിയന്റ്[/caption]

പത്തനംതിട്ട എസ്പിയ്ക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റലിലെ പ്രിന്‍സിപ്പലിന്റെ താമസം ശരിയല്ലെന്ന് എച്ച്ഒഡിയെ പലവട്ടം അറിയിച്ചിരുന്നെന്നും പരാതിയില്‍ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. മദ്യപാനിയായ പ്രിന്‍സിപ്പല്‍  കോളേജിലേക്ക് നടന്നുപോകുന്ന വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധപൂര്‍വ്വം വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാറുണ്ടെന്നും ചില രാത്രികളില്‍ ഹോസ്റ്റല്‍ വാര്‍ഡനായി പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിക്കുന്നെന്നും പരാതിയില്‍ പറയുന്നു.
Image result for sex talkപ്രിന്‍സിപ്പലിന്റെ തത്പരരായ മൂന്ന് അധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതിന് കാരണമെന്താണെന്നറിയില്ലെന്നും പരാതിയിലുണ്ട്.

പ്രിന്‍സിപ്പലിന്റെ ചേഷ്ടകള്‍ക്കെതിരായി നിന്ന പത്തോളം വിദ്യാര്‍ത്ഥികളെ കള്ളക്കേസും സസ്‌പെന്‍ഷനുമായി നിരന്തരം മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട എസ്പിയ്ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് സുരക്ഷാ ജീവനക്കാരെന്ന പേരില്‍ പതിനഞ്ച് ഗുണ്ടകളെ ക്യാംപസില്‍ നിയമിച്ചിട്ടുണ്ടെന്ന് അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥി എബ്രഹാം കെ തോമസ് പറഞ്ഞു.

താന്‍ പി സി ജോര്‍ജ്‌ എംഎല്‍എയുടെ കുടുംബസുഹൃത്താണെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നതായും എബ്രഹാം പറയുന്നു. പിറന്നാളിന് കേക്ക് മുറിക്കാനെന്ന പേരില്‍ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രിന്‍സിപ്പലിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ 18 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടത്ര ഹാജരില്ലെന്ന് വാദമാണ് മാനേജ്‌മെന്റ് ഉയര്‍ത്തുന്നതെന്നും വിദ്യാത്ഥികള്‍ പറഞ്ഞു.

പ്രിന്‍സിപ്പലിനെതിരെ നില്‍ക്കുന്ന അഞ്ച് അധ്യാപകരേയും പുറത്താക്കിയിട്ടുണ്ട്. മുസലിയാര്‍ കോളേജ് ചെയര്‍മാന്‍ പി ഐ ഷരീഫ് മുഹമ്മദിന്റെ ബന്ധുവാണ് എംജി സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍. പരാതിപ്പെട്ടാല്‍ ഷീന ഷുക്കൂര്‍ സര്‍വ്വകലാശാലയില്‍ ഉള്ളിടത്തോളം കാലം ഒന്നുംനടക്കാന്‍ പോകുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ പറയുമെന്നും- എബ്രഹാം കെ തോമസ് പറയുന്നു.

പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് കോളേജിൽ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ. കോളേജിൽ കയറാൻ പ്രിൻസിപ്പലിനെ അനുവദിക്കില്ലെന്ന നിലപാടാണ് വിദ്യാർത്ഥികൾക്കുള്ളത്.

എന്നാല്‍ തനിക്കെതിരെയുള്ള പരാതിക്കു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രിന്‍സിപ്പല്‍ നാരദാന്യൂസിനോട് പ്രതികരിച്ചു. കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനെതിരെയാണ് ഏതാനും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'' പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഞാന്‍ കയറിയിട്ടില്ല. പ്രിന്‍സിപ്പലിന്റെ ക്വോട്ടേഴ്‌സ് ഹോസ്റ്റലിന് തൊട്ടടുത്താണ്. കോളേജ് ക്യാംപസില്‍ തന്നെയാണ്. അവിടെയാണ് താമസിക്കുന്നത്.''

 - കോളേജ് പ്രിന്‍സിപ്പല്‍ ജൂബിലിയന്റ്

Read More >>