പരീക്ഷ വൈകിയതിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സഹപാഠിയെ പുറത്താക്കി; അമല്‍ജ്യോതിയില്‍ വിദ്യാര്‍ത്ഥി സമരം

വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഫാദര്‍ റൂബനെയും സിസ്റ്റർ റോസറിയേയും പുറത്താക്കുക, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, നിര്‍ബിന്ധിത ധ്യാനം നിര്‍ത്തലാക്കുക. അനാവശ്യ ഫൈനുകള്‍ നിര്‍ത്തുക തുടങ്ങിയവയാണു സമരക്കാരുടെ ആവശ്യങ്ങൾ.

പരീക്ഷ വൈകിയതിന്  ഫേസ്ബുക്കില്‍ പോസ്റ്റിട്ട സഹപാഠിയെ പുറത്താക്കി; അമല്‍ജ്യോതിയില്‍ വിദ്യാര്‍ത്ഥി സമരം

കാഞ്ഞിരപ്പിള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. പരീക്ഷ വൈകുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യര്‍ത്ഥിയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.

വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഫാ. റൂബനെയും സിസ്റ്റർ റോസറിയേയും പുറത്താക്കുക, അനാവശ്യ ഫീസുകള്‍ ഒഴിവാക്കുക, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ഹിന്ദു വിദ്യാര്‍ത്ഥികളെ ക്ഷേത്രങ്ങളില്‍ പോകാന്‍ അനുവദിക്കുക, നിര്‍ബിന്ധിത ധ്യാനം നിര്‍ത്തലാക്കുക, അനാവശ്യ ഫൈനുകള്‍ നിര്‍ത്തുക- തുടങ്ങിയവയാണു സമരക്കാരുടെ ആവശ്യങ്ങൾ.
കോളേജിലെ ക്യാന്റീന്‍ മെസ് ജീവനക്കാരുടെ ശമ്പളം ദിവസക്കൂലിയാക്കിയതിനെയും സമരക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളേയും തൊഴിലാളികളേയും ഒരുപോലെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റാണ് അമല്‍ ജ്യോതി ഭരിക്കുന്നതെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നാരദ ന്യൂസിനോടു പറഞ്ഞു. ഫാദര്‍ റൂബന്‍ വിദ്യാര്‍ത്ഥികളുടെ തന്തയ്ക്കു വിളിച്ചാണ് സംസാരിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന സമരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു പങ്കെടുക്കുന്നുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകരും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടന്നു.

ഫാദര്‍ റൂബിനെ പുറത്താക്കാന്‍ നാലു ദിവസം സമയം തരണമെന്ന് മാനേജ്‌മെന്റ് എസ്.എഫ്.ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആദ്യ ഘട്ട ചര്‍ച്ചയില്‍ എസ്.എഫ്.ഐ നിലപാടെടുത്തിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.2015ലാണ് മെറിറ്റ് സീറ്റില്‍ യോഗ്യത നേടിയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനീയറിങ് കോളേജില്‍ സിവില്‍ എന്‍ജീനീറിങ് കോഴ്സില്‍ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കോടെ മാത്യു മുഴുവന്‍ വിഷയങ്ങള്‍ക്കും പാസായി. മൂന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതോടെ സാങ്കേതിക സര്‍വകലശാല വി സിക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങളിലുടെ പ്രതികരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകള്‍ ഇട്ടിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട കോളേജ് അധികാരികള്‍ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജില്‍ നിന്നും പുറത്താക്കുകയായിരുന്നു. മകനെ ടി.സി. വാങ്ങി കൂട്ടികൊണ്ട് പോയില്ലെങ്കില്‍ മകന്റെ ശവ ശരീരം കണേണ്ടി വരുമെന്ന് മനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായി മാതാവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Read More >>