കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം; പാമ്പാടി, ലക്കിടി നെഹ്രു കോളേജുകളിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു; ക്ലാസുകള്‍ 17ന് പുനരാരംഭിക്കും

വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കാമെന്നു മാനേജ്മെന്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉറപ്പുനല്‍കി. ഇതോടൊപ്പം പാമ്പാടി കോളേജില്‍ കായിക അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടിയെ മാറ്റിനിര്‍ത്തും, പ്രതികള്‍ കോളേജില്‍ കയറില്ല, വിദ്യാര്‍ത്ഥികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല, ഫൈന്‍ സിസ്റ്റം ഉണ്ടാകില്ല, അക്കാദമിക കാര്യങ്ങളില്‍ മാനേജ് ഇടപെടില്ല, കൃഷ്ണദാസിനു പകരം സഹോദരന്‍ കൃഷ്ണകുമാര്‍ കോളേജിലെത്തും, 15 അംഗ സ്റ്റുഡന്റ്‌സ് കമ്മിറ്റി രൂപീകരിക്കും, പരാതി സെല്ലും പിടിഎയും രൂപീകരിക്കും, നഷ്ടപ്പെട്ട ക്ലാസുകള്‍ക്കു പകരം ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ് നല്‍കും, ഇന്റേണല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്യും മുമ്പ് കുട്ടികളെ അറിയിക്കും എന്നിങ്ങനെയാണ് മാനേജ്‌മെന്റിന്റെ ഉറപ്പ്.

കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം; പാമ്പാടി, ലക്കിടി നെഹ്രു കോളേജുകളിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു; ക്ലാസുകള്‍ 17ന് പുനരാരംഭിക്കും

പാമ്പാടി, ലക്കിടി നെഹ്രു കോളേജുകളില്‍ നടന്നുവന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. അതാതു ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ച്ച ചര്‍ച്ചയിലാണു തീരുമാനം. ഇരു കോളേജുകളിലും വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണു സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

ഇരു കോളേജുകള്‍ക്കു മുന്നിലും എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടന്നുവരികയായിരുന്നു. സമരം മൂന്നുദിവസം പിന്നിട്ട സാഹചര്യത്തിലാണ് ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത്. ഇതു പ്രകാരം പാമ്പാടി നെഹ്രു  കോളേജിലെ പ്രശ്നങ്ങള്‍ തൃശൂര്‍ ജില്ലാ കളക്ടറുടെയും ലക്കിടി ജവഹര്‍ കോളേജിലെ പ്രശ്നങ്ങള്‍ പാലക്കാട് കളക്ടറുടെയും നേതൃത്വത്തില്‍ പരിഹരിക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരമായിരുന്നു ചര്‍ച്ച.


വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കാമെന്നു മാനേജ്മെന്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉറപ്പുനല്‍കി. ഇതോടൊപ്പം പാമ്പാടി കോളേജില്‍ കായിക അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടിയെ മാറ്റിനിര്‍ത്തും, പ്രതികള്‍ കോളേജില്‍ കയറില്ല, വിദ്യാര്‍ത്ഥികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല, ഫൈന്‍ സിസ്റ്റം ഉണ്ടാകില്ല, അക്കാദമിക കാര്യങ്ങളില്‍ മാനേജ് ഇടപെടില്ല, കൃഷ്ണദാസിനു പകരം സഹോദരന്‍ കൃഷ്ണകുമാര്‍ കോളേജിലെത്തും, 15 അംഗ സ്റ്റുഡന്റ്‌സ് കമ്മിറ്റി രൂപീകരിക്കും, പരാതി സെല്ലും പിടിഎയും രൂപീകരിക്കും, നഷ്ടപ്പെട്ട ക്ലാസുകള്‍ക്കു പകരം ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ് നല്‍കും, ഇന്റേണല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്യും മുമ്പ് കുട്ടികളെ അറിയിക്കും എന്നിങ്ങനെയാണു മാനേജ്‌മെന്റിന്റെ ഉറപ്പ്.

ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതിനാൽ എസ്എഫ്ഐ ഉൾപ്പടെ എല്ലാ വിദ്യാർത്ഥി സംഘടനകളും സമരം പിൻവലിച്ചതായി എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവൻ നാരദാ ന്യൂസിനോടു പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. പാമ്പാടി നെഹ്രു കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ജില്ലാ പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു.

നെഹ്രു  ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒളിവിലായതിനാല്‍ മാനേജ്മെന്റ് പ്രതിനിധികളായി പ്രിന്‍സിപ്പല്‍ സുകുമാരന്‍, മെക്കാനിക്കല്‍ ഹെഡ് ജേക്കബ് ജോര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരളി എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതികള്‍ക്കായുള്ള പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്. ഇതോടനുബന്ധിച്ചു ചെയര്‍മാന്‍ കൃഷ്ണദാസിനായി ഒറ്റപ്പാലം വാണിയംകുളത്തെ വസതിയിലും പികെ ദാസ് മെഡിക്കല്‍ കോളേജിലും തിരച്ചില്‍ നടത്തി.