'എട്ടുമണിക്കൂര്‍ നേരം ഇടിമുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ടു ചവിട്ടി... നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ക്രൂരതകള്‍

കോളേജില്‍ കൃഷ്ണദാസും പിആര്‍ഒയും മറ്റും കാത്തിരുന്നിരുന്നു. കയറി ചെന്നതും 'എന്താ നിന്റെ വിചാരം എന്നു പറഞ്ഞാണ് ക്യഷ്ണദാസ് തുടങ്ങിയത്. നീ പരാതി അയച്ചാല്‍ കോളേജ് ഒലിച്ചുപോകുമെന്ന് കരുതിയോ എന്നു തുടങ്ങിയായിരുന്നു ശകാരം. ഇനി നീ ഇതിന്റെ പുറത്തുപോകില്ല, ഞങ്ങള്‍ പറയുന്ന പേപ്പറില്‍ ഒപ്പിട്ടു തന്നില്ലെങ്കില്‍. പേപ്പറുകളില്‍ ഒപ്പിടില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദനമായി. ഒരു സ്ഥലത്തേക്കും പരാതി അയച്ചില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടാണ് പരാതി അയച്ചതെന്നും പറഞ്ഞ പേപ്പറുകളില്‍ ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. പിന്നെ ടിസിയും മറ്റും വാങ്ങിപ്പോകുന്നതായി കാണിച്ച് മറ്റൊരു അപേക്ഷ എഴുതി വാങ്ങി. ഇത്രയും കഴിഞ്ഞപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പേപ്പറില്‍ ഒപ്പിടണമെന്നായി.... ഇങ്ങനെ പോകുന്നു കൃഷ്ണദാസിന്റെ ലീലാവിലാസങ്ങള്‍

'കഴിഞ്ഞ സര്‍ക്കാരിനെ താങ്ങി നിറുത്തിയത് ഞങ്ങളാണ്, ഇപ്പോ സര്‍ക്കാര്‍ മാറിയാലും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്. നിന്റെ സമയം നല്ലതായിപ്പോയി, അല്ലെങ്കില്‍ നീ പുറംലോകം കാണില്ലായിരുന്നു, കാരണം ഞാന്‍ കുറെ സ്ഥാപനങ്ങളുടെ ഒഫീഷ്യല്‍ സ്ഥാനത്ത് ഇരിക്കുന്ന ആളായിപ്പോയി'. പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയില്‍ മണിക്കൂറുകളോളം അടച്ചിട്ട് ഷഹീര്‍ എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പറഞ്ഞതാണിത്.


ലക്കിടിയിലെ നെഹ്രു അക്കാദമിക് ഓഫ് ലാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തിനെ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് എട്ടു മണിക്കൂര്‍ നേരമാണ് പാമ്പാടി കോളേജിലെ ഇടിമുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ചത്. ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പറഞ്ഞ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്‍കിയതായി ഷഹീര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

നെഹ്രു കോളേജില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയതിനാണ് ചെയര്‍മാന്‍ ഷഹീറിനെ വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം രശീത് നല്‍കാതെ ഫൈന്‍ ഈടാക്കുന്നതിന് എതിരേയും കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സുതാര്യ കേരളത്തിലേക്ക് ഉള്‍പ്പടെ ആറു പരാതികളാണ് ഷഹീര്‍ അയച്ചത്. കേന്ദ്ര സര്‍ക്കാറിനും ഇന്‍കംടാക്സ് വകുപ്പിനുമെല്ലാം പരാതി അയച്ചിരുന്നു. പരാതി അയച്ചതിനു ശേഷം കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് വെക്കേഷന് ഷഹീറിനെ കോളേജിലേക്ക് വിളിപ്പിച്ചു. കോളേജ് അവധിയായതിനാല്‍ ഷഹീര്‍ പോയില്ല. പിന്നീട് ജനുവരി മൂന്നിന് കോളേജ് തുറന്നപ്പോള്‍ ലക്കിടി കോളേജില്‍ നിന്നു ഷഹീറിനെ പാമ്പാടി കോളേജിലേക്കു വിളിച്ചുകൊണ്ടുപോയി. പാമ്പാടി കോളേജില്‍ നിന്നും അധികൃതര്‍ വന്ന് ഒരു ഓട്ടോയില്‍കയറ്റിയാണ് ഷഹീറിനെ കൂട്ടികൊണ്ടുപോയത്.

കോളേജില്‍ കൃഷ്ണദാസും പിആര്‍ഒയും മറ്റും കാത്തിരുന്നിരുന്നു. കയറി ചെന്നതും 'എന്താ നിന്റെ വിചാരം എന്നു പറഞ്ഞാണ് ക്യഷ്ണദാസ് തുടങ്ങിയത്. നീ പരാതി അയച്ചാല്‍ കോളേജ് ഒലിച്ചുപോകുമെന്ന് കരുതിയോ എന്നു തുടങ്ങിയായിരുന്നു ശകാരം. ഇനി നീ ഇതിന്റെ പുറത്തുപോകില്ല, ഞങ്ങള്‍ പറയുന്ന പേപ്പറില്‍ ഒപ്പിട്ടു തന്നില്ലെങ്കില്‍. പേപ്പറുകളില്‍ ഒപ്പിടില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദനമായി. ഒരു സ്ഥലത്തേക്കും പരാതി അയച്ചില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടാണ് പരാതി അയച്ചതെന്നും പറഞ്ഞ പേപ്പറുകളില്‍ ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. പിന്നെ ടിസിയും മറ്റും വാങ്ങിപ്പോകുന്നതായി കാണിച്ച് മറ്റൊരു അപേക്ഷ എഴുതി വാങ്ങി. ഇത്രയും കഴിഞ്ഞപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പേപ്പറില്‍ ഒപ്പിടണമെന്നായി. കുട്ടികളെ റാഗിങ്് നടത്തി എന്നു കാണിക്കുന്ന പരാതിയായിരുന്നു അത്. ഇതു കൂടി ഒപ്പിട്ടു കിട്ടിയാല്‍ നീ പുറംലോകം കാണില്ലെന്നു കാണിച്ചായി പിന്നെ ഭീഷണിപ്പെടുത്തല്‍.

ഇപ്പോള്‍ സിഐ വരും, റാഗിങ് കേസില്‍ നീ അകത്തുപോകും, പിന്നെ നീ പുറംലോകം കാണില്ല. അതിനുവേണ്ടത് ഞാന്‍ ചെയ്യും എന്നു പറഞ്ഞായിരുന്നു അടുത്ത മര്‍ദ്ദനം. നിലത്തിട്ടു ചവിട്ടിയും മറ്റും ആ പരാതിയില്‍ ഒപ്പിടുവിച്ച ശേഷം വൈകീട്ട് അഞ്ചു മണിയോടെ പുറത്തുവിട്ടു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ മുറിയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു മര്‍ദ്ദനം. നാണമുണ്ടേല്‍ നീ ട്രെയിനു പോയി തല വെക്കണം, ഇനി ജീവിക്കരുത് എന്നു പറഞ്ഞായിരുന്നു കൃഷ്ണദാസ് അവസാനം ഷഹീറിനെ പുറത്തേക്കുവിട്ടത്.

https://www.youtube.com/watch?v=wivAAFG2rXA&feature=youtu.be

ഭയം ഉള്ളതുകൊണ്ട് അന്നു വീട്ടിലും നാട്ടിലും ഷഹീര്‍ പറഞ്ഞില്ല. കോളേജ് മാറുന്നതിനായി ഇന്നു ഉച്ചയ്ക്കാണ് നെഹ്റു കോളേജില്‍ നിന്നും ചില പേപ്പറുകള്‍ കൂടി ഷഹീറിനു കിട്ടിയത്. ഇതോടെയാണ് തുറന്നുപറയാന്‍ ധൈര്യം കിട്ടിയത്. ഷഹീറിനെ മര്‍ദ്ദിച്ച വിവരം മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് അറിഞ്ഞ് ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കുന്ന എസിപി കിരണ്‍ നാരായണന്‍ ഷഹീറിനെ ബന്ധപ്പെട്ടിരുന്നു. വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.

Read More >>