കോട്ടയം എസ്എംഇ കോളേജിൽ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം; ക്ലാസിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തിയത് സീനിയർ വിദ്യാർത്ഥി

പെൺകുട്ടിയ്ക്കും സീനിയർ വിദ്യാർത്ഥിയ്ക്കും  ഗുരുതര പൊള്ളലേറ്റു. രക്ഷിക്കാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾക്കും പൊള്ളലേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം എസ്എംഇ കോളേജിൽ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം; ക്ലാസിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തിയത് സീനിയർ വിദ്യാർത്ഥി

കോട്ടയം എസ്എംഇ കോളേജിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ കയറി പെട്രോളൊഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സീനിയർ വിദ്യാർത്ഥിയാണ് ക്ലാസിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്.

കൊല്ലം സ്വദേശി ആദർശാണ് ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനുശേഷം ആദർശ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ദേഹത്ത് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആദർശിനു 65 ശതമാനവും

പൊള്ളലേറ്റു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റു രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

കോളേജിലെ ഫിസിയോതൊറാപ്പി ക്ലാസില്‍ വച്ചാണ്‌ സംഭവം. 2015 ൽ കോളേജിലെ പഠനം കഴിഞ്ഞു പുറത്തിറങ്ങിയ ആദർശ് സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് കോളേജിലെത്തിയത്. കാനില്‍ കൊണ്ടുവന്ന പെട്രോള്‍  ആദർശ് പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിയ്ക്കുകയായിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്.  ക്ലാസ് മുറി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

Read More >>