ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ സ്‌കൂള്‍ നാടകത്തിലെ പ്രകടനം വൈറലാകുന്നു; അഭിനന്ദിച്ചും വിമര്‍ശിച്ചും വെബ് ലോകം

അമിതാഭിനയമാണ് സുഹാന കാഴ്ചവെച്ചതെന്ന് വലിയൊരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് അതില്‍ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ സ്‌കൂള്‍ നാടകത്തിലെ പ്രകടനം വൈറലാകുന്നു; അഭിനന്ദിച്ചും വിമര്‍ശിച്ചും വെബ് ലോകം

തന്റെ ഇളയ മകള്‍ സുഹാനയ്ക്ക് അഭിനയത്തോടുള്ള താല്‍പര്യം ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ പലതവണ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഒടുവില്‍ സുഹാന ആദ്യമായി മറ്റൊരു കഥാപാത്രമായി അരങ്ങിലെത്തിയ സ്‌കൂള്‍ നാടകത്തിന്റെ വീഡിയോ പുറത്തുവന്നു.

https://www.youtube.com/watch?v=NXUH_eg4vJo

പിതാവില്‍ നിന്ന് പാരമ്പര്യമായി അഭിനയ മികവ് തനിക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചുനോക്കിയ സുഹാനയുടെ പ്രകടനത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. അമിതാഭിനയമാണ് സുഹാന കാഴ്ചവെച്ചതെന്ന് വലിയൊരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് അതില്‍ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. സംഗതി എന്തായാലും വീഡിയോ യൂ ട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. ഇന്നലെ അപലോഡ് ചെയ്ത വീഡിയോ 206, 782 പേരാണ് യൂ ട്യൂബില്‍ മാത്രം ഇതുവരെ കണ്ടത്.