ടോം ജോസഫിനെ പിന്തുണച്ച് കായിക മന്ത്രി: നടപടി അംഗീകരിക്കില്ല; അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അന്വേഷണം

വോളിബോള്‍ അസോസിയേഷന്‍ തന്നെ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സര്‍ക്കാരിനു കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. അര്‍ജുന അവാര്‍ഡിനേയും അവാര്‍ഡ് ജേതാക്കളേയും മോശമായി പരാമര്‍ശിച്ച അസോ. സെക്രട്ടറി നാലകത്തു ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു ടോം ജോസഫ് വ്യക്തമാക്കിയിരുന്നു.

ടോം ജോസഫിനെ പിന്തുണച്ച് കായിക മന്ത്രി: നടപടി അംഗീകരിക്കില്ല; അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അന്വേഷണം

അര്‍ജുന അവാര്‍ഡ് ജേതാവും ദേശീയ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ ടോം ജോസഫിനു പിന്തുണയേകിയും സംസ്ഥാന വോളീബോള്‍ അസോസിയേഷനെ രൂക്ഷമായി വിമര്‍ശിച്ചും കായികമന്ത്രി. വോളീബോള്‍ അസോസിയേഷനെതിരെ രംഗത്തുവന്നതിന് ടോം ജോസഫിനെതിരെ ഭാരവാഹികള്‍ നടപടിക്കു നീങ്ങിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ടോം ജോസഫിനെതിരായ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്നും ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സ്‌പോട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

വോളിബോള്‍ അസോസിയേഷന്‍ തന്നെ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സര്‍ക്കാരിനു കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. അര്‍ജുന അവാര്‍ഡിനേയും അവാര്‍ഡ് ജേതാക്കളേയും മോശമായി പരാമര്‍ശിച്ച അസോ. സെക്രട്ടറി നാലകത്തു ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു ടോം ജോസഫ് വ്യക്തമാക്കിയിരുന്നു.

ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് ടോം ജോസഫ് ആവശ്യപ്പെട്ടിരുന്നു. മോശം ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അസോ. സെക്രട്ടറി പ്രഫ. നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചാണ് മുഖ്യമന്ത്രിക്കും സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും അദ്ദേഹം പരാതി നല്‍കിയത്.

കഴിഞ്ഞദിവസമാണ് വോളീബോള്‍ അസോസിയേഷനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നാരോപിച്ച് ടോം ജോസിനെതിരെ ഭാരവാഹികള്‍ രംഗത്തുവന്നത്. സംഭവത്തില്‍ ടോം ജോസഫിനോട് വിശദീകരണം തേടുമെന്നും ഇതിനായി അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയതായും ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കം കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചിരുന്നു.

അച്ചടക്കമില്ലാത്ത പെരുമാറ്റം, ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്യാപില്‍ നിന്നൊഴിവായി മറ്റിടങ്ങളില്‍ കളിക്കാന്‍ പോയി, ഇന്ത്യന്‍ കോച്ച് ജി ഇ ശ്രീധറിനു ചെരിപ്പുമാല അയച്ചു തുടങ്ങിയ ആരോപണങ്ങളാണ് അസോസിയേഷന്‍ ടോം ജോസിനെതിരെ ഉന്നയിച്ചത്.

Read More >>