സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി; ടി പി ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു

കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 2006 നവംബറില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് നടന്നത്. എന്നാല്‍ ഇതിനു കൃത്യമായ രേഖകളോ കണക്കുകളോ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് സ്പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരുടെ വീഴ്ചയാണെന്നും അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി; ടി പി ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു

സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍. സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ നിന്നു സമാഹരിച്ച തുകയില്‍ ഒരു രൂപപോലും കായിക വികസനത്തിന് ചെലവഴിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് വിജിലന്‍സ് കേസെടുത്തത്.


കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 2006 നവംബറില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് നടന്നത്. എന്നാല്‍ ഇതിനു കൃത്യമായ രേഖകളോ കണക്കുകളോ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് സ്പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരുടെ വീഴ്ചയാണെന്നും അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടഗ്ഗിയാണ് കേസിലെ രണ്ടാം പ്രതി. കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നാളെ പരിഗണിക്കും.

കഴിഞ്ഞ ജൂലൈ 14നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ, സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. ഇതിനെ പൂര്‍ണമായും ശരിവയ്്ക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ലോട്ടറിക്കായി പ്രമുഖ വ്യവസായി സി കെ മേനോന്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, സി കെ മേനോനു കമ്മീഷന്‍ ഇനത്തില്‍ ലഭിക്കേണ്ട അഞ്ചുലക്ഷം രൂപയുടെ കാര്യത്തിലും വ്യക്തതയില്ല. ഇത്തരത്തില്‍ വിവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Read More >>