ചവറ്റുകൊട്ടയാകുന്ന നമ്മുടെ ഭ്രമണപഥം

ഭൂമദ്ധ്യരേഖയുമായി അടുത്തിരിക്കുന്ന ഇടമാണ് ഐ എസ് ആർ ഓ വിക്ഷേപണങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുമൂലം റോക്കറ്റുകൾക്കു പറന്നുയരാനുള്ള കൂടുതൽ പ്രവേഗം ലഭിക്കുന്നു. കനത്ത സാമഗ്രികൾ കൊണ്ടുപോകുമ്പോൾ ഇന്ധനം ലാഭിക്കാൻ കഴിയും എന്നതാണ് അതിന്റെ ഗുണം.

ചവറ്റുകൊട്ടയാകുന്ന നമ്മുടെ ഭ്രമണപഥം

ബുധനാഴ്ച ഐ എസ് ആർ ഒ 104 കൃത്രിമോപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ അനുമോദനങ്ങൾക്കൊപ്പം ആശങ്കകളും ഉയർന്നിരുന്നു. കൂടുതൽ ശൂന്യാകാശ അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു മുറുമുറുപ്പുകൾ.

സാമഗ്രികൾ ഭ്രമണപഥത്തിലേയ്ക്കു കൊണ്ടു പോകുന്ന ഓരോ റോക്കറ്റും ശൂന്യാകാശ അവശിഷ്ടത്തിലേയ്ക്കു കൂട്ടിച്ചേർക്കപ്പെടുകയാണു ചെയ്യുക. അതുമൂലം ഭ്രമണപഥത്തിലെ ചവറുകൾ കൂടുതൽ താഴേയ്ക്കു വരുകയും ചെയ്യുന്നു.

ഭൂമദ്ധ്യരേഖയുമായി അടുത്തിരിക്കുന്ന ഇടമാണ് ഐ എസ് ആർ ഒ വിക്ഷേപണങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുമൂലം റോക്കറ്റുകൾക്കു പറന്നുയരാനുള്ള കൂടുതൽ പ്രവേഗം ലഭിക്കുന്നു. കനത്ത സാമഗ്രികൾ കൊണ്ടുപോകുമ്പോൾ ഇന്ധനം ലാഭിക്കാൻ കഴിയും എന്നതാണ് അതിന്റെ ഗുണം.


കൃത്രിമോപഗ്രഹങ്ങൾ പല ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ആശയവിനിമയം, വഴികാട്ടൽ, ശാസ്ത്രപരീക്ഷണങ്ങൾ, അന്തരീക്ഷപഠനങ്ങൾ, സൈനികസഹായങ്ങൾ, ഭൂപടനിർമ്മാണം എന്നിങ്ങനെ പലതും അവയിൽ ഉൾപ്പെടുന്നു. ജി പി എസ് ഉപയോഗിച്ച് ഒരു സ്ഥലം കണ്ടെത്തുമ്പോൾ ഇരുപതോളം കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.

ശൂന്യാകാശ അവശിഷ്ടങ്ങൾ പെരുകുമ്പോൾ ഭീഷണിയാകുന്നത് ഇത്തരം സേവനങ്ങൾ നൽകുന്ന പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾക്കാണ്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ പോലെയുള്ള ഗവേഷണ/നിരീക്ഷണ പദ്ധതികൾക്കും അപകടകരമാകും, ശൂന്യാകാശത്തിലെ ചവറുകൾ. ഒരുമാതിരി ചവറുകൾ അന്തരീക്ഷത്തിൽ വച്ചു തന്നെ കത്തിനശിക്കുമെങ്കിലും വലിപ്പം കൂടിയവ ഭൂമിയിലേയ്ക്കു പതിച്ച് അപകടങ്ങൾ ഉണ്ടാകുന്നതും അപൂർവ്വമല്ല.

1957 ഇൽ സോവിയറ്റ് യൂണിയൻ സ്ഫുട്നിക് എന്ന കൃത്രിമോപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണു മറ്റു ലോകരാജ്യങ്ങളും തങ്ങളുടേതായ കൃത്രിമോപഗ്രഹങ്ങൾ വികസിപ്പിക്കാനും ഭ്രമണപഥത്തിൽ എത്തിക്കാനും തുടങ്ങിയത്. നിലവിൽ മൂവായിരത്തോളം കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണു പറയപ്പെടുന്നതു. കാലാവധി കഴിഞ്ഞു പ്രവർത്തനം നിലച്ച അഞ്ചു ലക്ഷത്തോളം കൃത്രിമോപഗ്രഹങ്ങളുടെ ഇടയിലാണ് ഈ മൂവായിരം എന്നോർക്കണം. അവയിൽ ഒരു മാർബിൾ കഷ്ണം മുതൽ വലിയ യന്ത്രങ്ങളുടെ വലുപ്പം ഉള്ളതു വരെയുണ്ട്.

പിന്തുടരാൻ കഴിയാത്ത അവശിഷ്ടങ്ങളാണു ഭീഷണിയെന്നു നാസയിലെ ചീഫ് സയന്റിസ്റ്റ് ആയ നിക്കോളാസ് ജോൺസൺ പറയുന്നു. മണിക്കൂറിൽ 30, 000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അവശിഷ്ടങ്ങൾ സ്പേസ് ഷട്ടിലുകൾ, സ്പേസ് സ്റ്റേഷനുകൾ, സാറ്റലൈറ്റുകൾ എന്നിവയെ നശിപ്പിക്കാൻ പോന്നതാണ്.

ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞർ പറയുന്നത് ശൂന്യാകാശ ചവറുകളെ നിരീക്ഷിക്കാനും അവ മൂലം കൃത്രിമോപഗ്രഹങ്ങൾക്കു കേടു പറ്റാതിരിക്കാനുമുള്ള സോഫ്റ്റ് വേർ വികസിപ്പിച്ചിട്ടുണ്ടെന്നാണ്.

സതീഷ് ധവാൻ സ്പേസ് സെന്റർ വികസിപ്പിച്ച മൾട്ടി ഒബ്ജക്റ്റ് ട്രാക്കിംഗ് റഡാർ ഒരേ സമയം 10 വസ്തുക്കളെ നിരീക്ഷിക്കാൻ കഴിവുള്ളതാണ്. ഇന്ത്യയുടെ ബഹിരാകാശ വസ്തുക്കളേയും ചവറുകളേയും നിരീക്ഷിക്കാൻ അതിനാകുന്നു. എന്നിരുന്നാലും ചെറുതും വലുതുമായി ബഹിരാകാശത്തിൽ ഒഴുകി നടക്കുന്ന ലക്ഷക്കണക്കിനു വസ്തുക്കൾ എപ്പോൾ ഏതു രീതിയിൽ അപകടകരമാകും എന്നു കൃത്യമായി കണ്ടെത്താൻ കഴിയുമോ എന്നു സംശയം.

Read More >>