'ദൈവം സ്വപ്നത്തിൽ വന്നു പറഞ്ഞു': ചിത്രദുർഗയിൽ മകൻ അമ്മയെ കൊന്ന് പൂജ നടത്തി

ഡമ്മി ഗൊള്ളരഹട്ടി സ്വദേശിയായ തിമ്മരാജുവാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇഷ്ടദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നൽകിയ നിർദേശം അനുസരിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയതെന്ന് തിമ്മരാജു പൊലീസിനോട് പറഞ്ഞു.

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മകന്‍ മാതാവിനെ വെട്ടിക്കൊന്ന് പൂജ നടത്തി. ഡമ്മി ഗൊള്ളരഹട്ടി സ്വദേശിയായ തിമ്മരാജുവാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇഷ്ടദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നൽകിയ നിർദേശം അനുസരിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയതെന്ന് തിമ്മരാജു പൊലീസിനോട് പറഞ്ഞു.

തിമ്മരാജുവിന്റെ വിചിത്രമായ സ്വഭാവം ശ്രദ്ധിച്ച അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ മാതാവിന്റെ മൃതദേഹത്തെ പൂജിക്കുന്ന നിലയിലാണ് തിമ്മരാജുവിനെ കണ്ടെത്തിയത്.

ഏറെക്കാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചുവന്നിരുന്ന ആളായിരുന്നു തിമ്മരാജു. മാതാവുമായി നിരന്തരം വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനാണെന്ന് അയൽക്കാർ പറയുന്നു. തിമ്മരാജുവിന്റെ സ്വഭാവ വൈകല്യങ്ങൾ കാരണം രണ്ടുവർഷം മുമ്പ്‌ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും വ്യാജസിദ്ധന്മാരുടെയോ മറ്റോ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.