റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ധോണി; സ്റ്റീവന്‍ സ്മിത്ത് പുതിയ നായകന്‍

ഐപിഎല്‍ പത്താം എഡിഷന്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പൂനെയുടെ ക്യാപ്റ്റന്‍ സ്ഥാനവും ധോണി രാജിവയ്ക്കുന്നത്

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ധോണി; സ്റ്റീവന്‍ സ്മിത്ത് പുതിയ നായകന്‍

ഐപിഎല്ലിലെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം എംഎസ് ധോണി ഒഴിഞ്ഞു. ഓസ്ട്രേലിയന്‍ ക്യാപറ്റനായ സ്റ്റീവന്‍ സ്മിത്താണ് പൂനെയുടെ പുതിയ നായകന്‍. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനായാണ് ധോണി പൂനെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചതെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണിയെ നീക്കിയതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ടീം അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

ചെന്നൈയ്ക്ക് പകരം രണ്ടുവര്‍ഷത്തേക്കായി ഐപിഎല്ലില്‍ എത്തിയ ടീമാണ് പൂനെ സൂപ്പര്‍ ജയന്റ്സ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോണിക്ക് കീഴില്‍ പൂനെയ്ക്ക് തിളങ്ങാനായിരുന്നില്ല. കളിച്ച 14 മത്സരങ്ങളില്‍ അ‍ഞ്ചെണ്ണത്തില്‍ മാത്രമാണ് പൂനെ ജയിച്ചത്.

ഇന്ത്യയുടെ ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനവും ധോണി നേരത്തെ രാജിവെച്ചിരുന്നു.

ഐപിഎല്‍ പത്താം എഡിഷന്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പൂനെയുടെ ക്യാപ്റ്റന്‍ സ്ഥാനവും ധോണി രാജിവയ്ക്കുന്നത്

Story by
Read More >>