നടിക്കെതിരെ നടന്നത് 'ശിക്കാരി ശംഭു മോഡൽ' ആക്രമണം; പൊളിഞ്ഞത് ഒരു മാസം മുമ്പെഴുതിയ മൂന്നാംകിട തിരക്കഥ

ചില മൂന്നാംകിട ശിക്കാരി ശംഭു സിനിമകളിലെ തിരക്കഥ പോലെയുണ്ട് യുവനടി നേരിട്ട അക്രമണം. ക്വട്ടേഷൻ ഏറ്റെടുത്ത വിഡ്ഢി ഗുണ്ടകൾ സ്വയം വലയിലായി എന്നുമാത്രമല്ല ഗൂഢാലോചനയുടെ സൂത്രനാരെന്ന സംശയവും ബലപ്പെടുത്തി- നടിയുടെ ശത്രുവാര് എന്ന ചോദ്യത്തിൽ കുടുങ്ങുന്ന പ്രമുഖനാരായിരിക്കും?

നടിക്കെതിരെ നടന്നത്

പൾസർ ബൈക്കുകൾ മോഷ്ടിച്ചുവിറ്റ് പൾസർ സുനി എന്ന പേരു സമ്പാദിച്ച ആളാണ് പാളിയ തിരക്കഥയിലെ വില്ലൻ. 'നായകൻ' വൈകാതെ പിടിയിലാകും. തങ്ങളുടേത് സിനിമയെ വെല്ലുന്ന തിരക്കഥയെന്നു കരുതിയാണ് പൾസർ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ അണിയറക്കാർ ആരെന്നു വ്യക്തമായി. സുനിയുടെ കയ്യിലിരുപ്പ് അറിയാതെ ഈ നടി പണ്ട് സുനിയെ ഡ്രൈവറാക്കിയിരുന്നു. ആൾ 'പൾസർ' ആണെന്ന് മനസ്സിലാക്കിയപ്പോൾ പറഞ്ഞുവിട്ടു.


സംഭവം നടക്കുമ്പോൾ കാർ ഓടിച്ചിരുന്ന മാർട്ടിനെ സിനിമാ മേഖലയിൽ പരിചയപ്പെടുത്തിയതും ഡ്രൈവറായി ജോലി വാങ്ങി നൽകിയതും സുനിയാണ്. രാത്രിയിൽ നടിയുമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അവസരമുണ്ടായാൽ അറിയിക്കണമെന്ന് മാർട്ടിനോട് സുനിൽ ആവശ്യപ്പെട്ടിരുന്നെന്നാണ് വിവരം. നിലവിൽ താരം ജോലി ചെയ്യുന്ന സിനിമയിൽ മാർട്ടിനും ഡ്രൈവറായുള്ളതിനാൽ അതിനുള്ള സാധ്യത കണക്കിലെടുത്ത് ഒരുമാസമായി സുനി പദ്ധതി തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു. ഇതിന് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.

തൃശൂരിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള  വെള്ളിയാഴ്ച രാത്രിയിലെ യാത്രയുടെ വിവരം മാർട്ടിൻ നേരത്തെ തന്നെ സുനിലിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അക്രമി സംഘം  ഇവരുടെ പിന്നാലെയെത്തിയത്. നടിയുടെ വാഹനത്തിന്റെ പുറകിലിടിച്ചതും മാർട്ടിനുമായി ഇതിന്റെ പേരിൽ വാക്കുതർക്കമുണ്ടാക്കിയതും മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു. തന്നെയും അക്രമി സംഘം മർദിച്ചെന്നാണ് മാർട്ടിൻ ആദ്യം മൊഴിനൽകിയത്.

നടി പരാതി നൽകില്ല എന്ന വിശ്വാസത്തിലാണ് ഇവർ ആക്രമണത്തിനു തുനിഞ്ഞത്. എന്നാൽ പൊലീസ് ഇടപെടുകയും പുലർച്ചെ തന്നെ മാർട്ടിന്റെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമായത്. പിന്നീടു നടന്നതെല്ലാം മാർട്ടിൻ പൊലീസിനോട് പറഞ്ഞെന്നാണ് ഒടുവിൽ ലഭ്യമായ വിവരം. തിരക്കഥ ക്ലൈമാക്സിൽ പാളുകയായിരുന്നു. വൻ തലകൾ കുടുങ്ങുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

പൊളിഞ്ഞ തിരക്കഥയുടെ തുടക്കം


ഇന്നലെ രാത്രി ഒമ്പതരയോടെ  നെടുമ്പാശ്ശേരിക്ക് സമീപമുള്ള അത്താണിയിൽ നിന്നാണ് പൊളിഞ്ഞ തിരക്കഥയുടെ ആരംഭം.  ഫിലിം യൂണിറ്റിന്റെ ഓഡി കാറിൽ ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരികയായിരുന്നു നടി. കൂടെ ഡ്രൈവർ മാർട്ടിൻ മാത്രമായിരുന്നു. അത്താണിയിലെത്തിയപ്പോൾ പിറകിൽ നിന്നെത്തിയ വാഹനം ഭാവന സഞ്ചിരിച്ചിരുന്ന കാറിൽ ചെറുതായൊന്ന് ഇടിപ്പിച്ചു. അപകടത്തെ തുടർന്ന് നിർത്തിയ കാറിലേയ്ക്ക്  അക്രമി സംഘം അതിക്രമിച്ചു കയറുകയായിരുന്നു.

ഡ്രൈവർ മാർട്ടിനെ ഭീഷണിപ്പെടുത്തി കൊച്ചി നഗരത്തിൽ രണ്ടു മണിക്കൂറോളം ചുറ്റിക്കറങ്ങി. നടിയെ അക്രമികൾ മർദ്ദിച്ചു,അപമാനിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ സമയം മാർട്ടിനേയും അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു. അപ്പോഴൊന്നും മാർട്ടിനിൽ സംശയിക്കത്തക്കതൊന്നും  നടിയ്ക്ക് തോന്നിയിരുന്നില്ല.

ഒടുവിൽ പാലാരിവട്ടത്തെത്തിയപ്പോൾ അക്രമികൾ മറ്റൊരു വാഹനത്തിൽ കയറിപ്പോകുകയായിരുന്നു. ഈ വാഹനവും അത്താണി മുതൽ നദിയുടെ പിന്നാലെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉടൻ തന്നെ നടി കാക്കനാട് റൂട്ടിലുള്ള സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

ലാൽ തിരുത്തിയെഴുതിയ തിരക്കഥ


തിരക്കഥ ആരെഴുതിയാലും, ഉദ്ദേശം എന്തു തന്നെയായാലും നടി പരാതിപ്പെടില്ലെന്നായിരുന്നു അക്രമി സംഘം കരുതിയത്. നാണക്കേട് കാരണം അവര്‍ ഒന്നും പുറത്ത് പറയില്ലെന്നും അവർ കണക്കുകൂട്ടി. ഇതിനാൽ മാർട്ടിൻ ഒളിവിൽ പോയതുമില്ല. പൊലീസിനെ വിവരമറിയിക്കാനുള്ള ലാലിന്റെ തീരുമാനമാണ് കഥ പൊളിച്ചത്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം ബിനോയിയും പന്ത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി നടിയുടെ മൊഴിയെടുത്തു. അപ്പോഴൊന്നും മാർട്ടിനെ നടി സംശയിച്ചിരുന്നില്ല. വിശദാംശങ്ങളിൽ നിന്നും പൊലീസിന് മാർട്ടിനെ സംശയം തോന്നുകയായിരുന്നു. രാത്രി തന്നെ കസ്റ്റഡിയിലെടുത്തതും മാർട്ടിൻ വള്ളിപുള്ളി വിടാതെ എല്ലാം വെളിപ്പെടുത്തി. ശിക്കാരി ശംഭു കഥകളിലെ പോലെ പിന്നെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. സംഭവം ക്വട്ടേഷൻ അക്രമമെന്നും വ്യക്തം.

മാർട്ടിനും സുനിൽകുമാറും തമ്മിൽ നാല്പതിലേറെ തവണ ഫോൺ വിളിച്ചതിന്റെ തെളിവും പുറത്തു വന്നിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടെ മാർട്ടിൻ ആർക്കോ മെസേജ് അയക്കുന്നതായി കണ്ടെന്ന് നടി മൊഴി നൽകിയിട്ടുണ്ട്.  ക്വട്ടേഷൻ അംഗങ്ങളെന്ന പേരിലായിരുന്നു ഇവർ പരിചയപ്പെട്ടതെന്ന് താരം പൊലീസിനോട് പറഞ്ഞു.

ആരുടെ പ്രതികാരം


ക്വട്ടേഷന്‍ അക്രമത്തിനു വിധേയയായ നടിയുടെ മേല്‍ നടപ്പിലായത് ആരുടെ പ്രതികാരം എന്നതാണ് പൊലീസിനെ കുഴയ്ക്കുന്ന ചോദ്യം. പ്രഥമദൃഷ്ട്യാ തന്നെ ഗൂഢാലോചന വ്യക്തമാകുന്നതാണ് ആക്രമണം. പ്രമുഖ സിനിമകളില്‍ അവസരം നിഷേധിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഈ താരം. ഇത് സിനിമയിലെ ഒരാൾക്കു തന്നോടുള്ള വൈരാഗ്യം മൂലമെന്നു ഇവര്‍ തുറന്നു പറഞ്ഞിരുന്നു.

ഹണിബിയുടെ രണ്ടാം ഭാഗത്തിലൂടെ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുന്നതിന് ഇടയിലാണ് ഇപ്പോഴത്തെ അക്രമം നടന്നിരിക്കുന്നത്. നടിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്നതാകണം ഉദ്ദേശം. 'വ്യാജപീഡനം' എന്നതാണ് ക്വട്ടേഷന്റെ സ്വഭാവം. പീഡിപ്പിക്കപ്പെട്ടു എന്നു വരുത്തി നടിയെ ഒറ്റപ്പെടുത്തുകയാകണം ലക്ഷ്യം. നടപ്പിലാക്കിയ അക്രമണത്തിന്റെ തിരക്കഥ വായിക്കുമ്പോള്‍ അത് വ്യക്തമാകുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് സമൂഹത്തില്‍ കിട്ടുമെന്ന് കരുതുന്ന അവഗണനയാകണം അക്രമണത്തിന്റെ സൂത്രധാരന്റെ ലക്ഷ്യം.എന്നാല്‍, തിരക്കഥ എട്ടുനിലയില്‍ പൊട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. നടിയെ ക്ലിപ്പിങ്ങുകളുണ്ടെന്ന പേരില്‍ പേടിപ്പിച്ച് എക്കാലത്തേയ്ക്കും വരുതിയിലാക്കാം എന്നാകണം പദ്ധതി.

ശക്തമായി കേസിനെ നേരിടുകയാണ് താരം. ലൈംഗികമായ പീഡനമല്ല, ശാരീരികമായ ഉപദ്രവമാണ് ഉണ്ടായതെന്ന് നടിയുടെ മൊഴിയില്‍ വ്യക്തം.പാളിയ ഓപ്പറേഷനില്‍ പിടിയിലാകുന്ന തലകള്‍ കണ്ട് കേരളം ഞെട്ടിയേക്കും.

തങ്ങളില്‍ ഒരാള്‍ക്ക്‌ നേരെ ഇത്ര ക്രൂരമായ അക്രമം നടന്നിട്ടും സിനിമാ സംഘടനകളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.നടിയുടെ പ്രൊഫഷന്‍ തകര്‍ത്ത് സാമൂഹികമായി ഒറ്റപ്പെടുത്തണമെന്ന ഗൂഢാലോചനയാണ് നടന്നതെന്ന നിലയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ പ്രമുഖര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാകുന്നതിനാല്‍ അന്വേഷണം രഹസ്യമായാണ്.

നദിയുടെ നേരെ നടന്ന ഗുണ്ടാ അക്രമണത്തിൽ കേരളമൊട്ടാകെ പ്രതിഷേധമുയരുകയാണ്.

Read More >>