അഖണ്ഡധുനി; മിത്തില്‍ നിന്നുയര്‍ന്നുവന്നൊരു പ്രണയ വിപ്ലവം

ആരോ എഴുതിയ കഥയിലൂടെ ദൈവ പരിവേഷമണിഞ്ഞ 'ശിവനും 'പാർവതിയും' പ്രണയത്തിലേക്ക് കടന്നുചെന്ന 'അഖണ്ഡധുനിയെന്ന' ദേശത്തെ, തങ്ങളുടെ ഒറ്റമുറിയിൽ സങ്കല്പിച്ചുകൊണ്ടു മരണംവരെ പ്രണയിക്കാൻ തയ്യാറാവുന്ന ത്രിനേത്രന്റെയും പാർവതിയിടെയും സംഭാഷണങ്ങളിലേക്ക് കടന്നുചെല്ലുകയാണ് പ്രജീഷ് സി കെ സംവിധാനം ചെയ്ത അഖണ്ഡധുനി.

അഖണ്ഡധുനി; മിത്തില്‍ നിന്നുയര്‍ന്നുവന്നൊരു പ്രണയ വിപ്ലവം

ആരോ എഴുതിയ കഥയിലൂടെ ദൈവ പരിവേഷമണിഞ്ഞ 'ശിവനും 'പാർവതിയും' പ്രണയത്തിലേക്ക് കടന്നുചെന്ന 'അഖണ്ഡധുനിയെന്ന' ദേശത്തെ, തങ്ങളുടെ ഒറ്റമുറിയിൽ സങ്കല്പിച്ചുകൊണ്ടു മരണംവരെ പ്രണയിക്കാൻ തയ്യാറാവുന്ന ത്രിനേത്രന്റെയും പാര്‍വതിയുടേയും
സംഭാഷണങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് പ്രജീഷ് സി കെ സംവിധാനം ചെയ്ത 'അഖണ്ഡധുനി'.

"ശരീരവും മനസും എന്താണെന്ന് അറിഞ്ഞപ്പോൾ ഇറങ്ങി ഓടേണ്ടി വന്നു" അവൻ അങ്ങനെ പാർവതിയായി. ത്രിനേത്രനും അവളും പ്രണയിക്കുന്നു. എന്നാൽ ആ പ്രണയത്തെ അംഗീകരിക്കാന്‍ എന്തുകൊണ്ട് ഇന്നും സമൂഹം തയ്യാറാകുന്നില്ല എന്ന യാഥാർഥ്യത്തെ അവർക്ക് അംഗീകരിക്കേണ്ടതായി വരുന്നു. എങ്കിലും "വികാരങ്ങളില്ലാതെയലയുന്ന ദൈവരൂപങ്ങളല്ല അവർ", ഈ മണ്ണിൽ എല്ലാവരെയും പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ, ഇതിലെ പ്രണയം വിപ്ലവമാണ്, "ശിവന് പാര്‍വതിയിലുണ്ടായ കുഞ്ഞുപോലെ ഒരു വിപ്ലവം" എന്ന് സംവിധായകൻ പറയുന്നു.


ഇക്കാലമത്രയും സമൂഹത്തിന്റെ പിന്നാപുറങ്ങളിൽ ജീവിച്ചു ഒതുങ്ങേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു.അവർക്കെന്തുകൊണ്ട് വിവാഹ ജീവിതം, പ്രണയജീവിതം ഇല്ലാതാക്കപ്പെടുന്നു? പൊതുസമൂഹം അവരെ ജനിതക വൈകല്യം സംഭവിച്ച ജീവികളെ പോലെയാണ് കാണുന്നത്. ഇത്തരം ജീവിതങ്ങൾ വ്യത്യസ്ത രീതിയിൽ ഇന്നത്തെ സമൂഹത്തിൽ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആണ് ഈ സിനിമയും പ്രതിനിധാനം ചെയ്യുന്നത്. തന്റെ കൂടെ നടക്കുമ്പോൾ തന്നെ അറപ്പോടുകൂടിയാണ് അയാളെ നോക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് മരണം വരെ പ്രണയിക്കാം എന്ന് പാർവതി പറയുന്നുണ്ട്.

ദൈവത്തിന്റെ സൃഷ്ട്ടികളായിട്ടും എന്തുകൊണ്ട് അവരെയും മറ്റുള്ളരെപോലെ വ്യക്തികളായി കാണുന്നില്ല. ഒരുമിച്ചുള്ള ജീവിതവും വിവാഹവും അവരുടെ സ്വപ്ങ്ങളിലും ഉണ്ട്. എങ്കിലും ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞുകൊണ്ടു പൊതു ഇടങ്ങളിൽ ദൃശ്യരാകാതെ ജീവിക്കേണ്ടിവരുന്നു. ലയ ജെയ്സൺ എന്ന ട്രാൻസ്ജൻഡറും രഞ്ജിത്ത് മുരളിയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഹിന്ദു മിത്തുകൾക്കകത്തുനിന്ന് ഇത്തരം ഒരു വിവാഹത്തിന്റെ സാധ്യതയെ മുന്നോട്ടുവെച്ചുകൊണ്ടാണ് സിനിമയുടെ അവതരണം. ട്രാന്‍സ്ജന്‍ഡര്‍ പോളിസിയും വ്യത്യസ്ത ലൈംഗികതയും ഒക്കെ ഇന്ന് കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തന്നെയാണ് പ്രജീഷ് സി കെ ഇത്തരമൊരു ചിത്രം എടുത്തിരിക്കുന്നത്.

Story by