'മാഡം ആഗ്രഹിക്കുന്നെങ്കില്‍ എനിക്ക് ചികിത്സക്ക് പണം നല്‍കൂ' എന്ന് ശോഭാ ഡേയ്ക്ക് പോലീസുകാരന്റെ മറുപടി

പരിഹാസമാകാം എന്നാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ആകരുത് എന്ന് മുംബൈയിലെ ഈ പോലീസുകാരന്‍ ലോകമറിയുന്ന എഴുത്തുകാരിയെ ഓര്‍മ്മിപ്പിക്കുന്നു

ഈ വണ്ണം അമിതഭക്ഷണം മൂലമല്ല, എന്റെ രോഗമാണ്” പ്രശസ്ത എഴുത്തുകാരി ശോഭ ഡേയ്ക്കു മധ്യപ്രദേശിലെ പോലീസ് ഇന്‍സ്‌പെക്ടറായ ദൗലത്‌റാം ജോഗ്‌വതിന്റെ മറുപടി

ദൗലത്‌റാമിന്റെ അമിതവണ്ണം ‘ഹെവി പോലീസ് ബന്ധോബസ്ത് ഇന്‍ മുംബൈ ടുഡേ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലൂടെയാണ് എഴുത്തുകാരി പരിഹസിച്ചത്‌.

‘മാഡം ആഗ്രഹിക്കുന്നെങ്കില്‍ തന്റെ ചികിത്സക്ക് പണം മുടക്കാന്‍ തയ്യാറാകൂ’ എന്ന് ദൗലത്‌റാം ശോഭയുടെ ട്വിറ്റിന് മറുപടിയായി പ്രതികരിക്കുന്നു.ഈ പരിഹാസം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും ഹോര്‍മോണ്‍ പ്രശ്‌നത്തെ തുടര്‍ന്നാണ് ശരീരം വണ്ണം വയ്ക്കുന്നതെന്നും ദൗലത്‌റാം പറയുന്നു. പരിഹസിക്കുന്നതിനു മുന്‍പ് എന്താണ് കാര്യമെന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

1993ല്‍ പിത്താശയത്തിനു നടത്തിയ ഒരു ശസ്ത്രക്രയയെ തുടര്‍ന്നാണ് തനിക്കു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കിയത്. ഇപ്പോള്‍ 180 കിലോയാണ് ദൗലത്‌റാമിന്റെ ശരീരഭാരം.

മുംബൈയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി സമയത്തുള്ള ഫോട്ടോയായിരുന്നു ശോഭാ ഡേ പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിനു മറുപടിയായി തനിക്ക് രോഗാവസ്ഥയുണ്ടാകുന്നതിനു മുന്‍പുള്ള ചിത്രവും ദൗലത്‌റാം പോസ്റ്റ്‌ ചെയ്തു.