മദ്യം പിടികൂടാന്‍ റെയ്ഡ്; ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ശിവസേനാ നേതാവടക്കം എട്ടു പേര്‍ക്കു പരിക്ക്

ഒരു ഗ്രാമത്തില്‍ വ്യാജമദ്യമുണ്ടെന്നാരോപിച്ച് ശിവസേന നേതാവ് പൊലീസുകാരെയും കൂട്ടി റെയ്ഡ് നടത്തിയതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്.

മദ്യം പിടികൂടാന്‍ റെയ്ഡ്; ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ശിവസേനാ നേതാവടക്കം എട്ടു പേര്‍ക്കു പരിക്ക്

ശിവസേനാ നേതാവടക്കം എട്ടുപേര്‍ക്ക് ആയുധധാരികളായ ഗ്രാമീണരുടെ ആക്രമണത്തില്‍ പരിക്കേറ്റു. മഹാരാഷ്ട്രയിലെ മുര്‍ബാദ് താലൂക്കിലെ കൊരവലെ എന്ന ഗ്രാമത്തില്‍ ഈ മാസം 12നാണ് സംഭവം. അമ്പതോളം വരുന്ന ഗ്രാമീണരുടെ സംഘം ആയുധങ്ങളുമായി ഇവരെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ 32 പേര്‍ അറസ്റ്റിലായി.

ശിവസേന വിഭാഗ് പ്രമുഖ് പാണ്ടുരംഗ് ധുമാല്‍ (48)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗ്രാമത്തില്‍ വ്യാജമദ്യമുണ്ടെന്നാരോപിച്ച് ഇയാള്‍ പ്രദേശത്തെ പോലീസുകാരെയും കൂട്ടി റെയ്ഡ് നടത്തിയതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. ധുമാലിന്റെ കുടുംബത്തേയും വാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 307, 326, 324, 323,120B, 341, 141, 143, 147, 148, 149, 504, 427 വകുപ്പുകള്‍ പ്രകാരവും ആയുധ നിയമത്തിലെ 25 (സി) പ്രകാരവും കേസെടുത്തു.