നെഹ്രു കോളേജിനു മുന്നില്‍ എസ്.എഫ്.ഐയുടെ കുടില്‍ കെട്ടി സമരം; നീതി ലഭിക്കും വരെ പോരാട്ടാമെന്ന് വിജിന്‍

ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഒത്തുതീര്‍പ്പ് കരാറുകള്‍ കാറ്റില്‍ പറത്തിയ നെഹ്രു മാനേജ്‌മെന്റിനെതിരെ എസ്.എഫ്.ഐയുടെ പുതിയ സമരമുറ.

നെഹ്രു കോളേജിനു മുന്നില്‍ എസ്.എഫ്.ഐയുടെ കുടില്‍ കെട്ടി സമരം; നീതി ലഭിക്കും വരെ പോരാട്ടാമെന്ന് വിജിന്‍

തൃശൂര്‍: നെഹ്രു കോളേജിന്റെ പാമ്പാടി, ലക്കിടി ക്യാംപസ്സുകളുടെ കവാടത്തില്‍ കുടില്‍കെട്ടി സമരം ചെയ്യുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. പാലക്കാട്- കുളപ്പിള്ളി സംസ്ഥാന പാത ഉപരോധിച്ചു നടന്ന സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിജിന്‍. പാവപ്പെട്ടവന്റെ മക്കളെ പിഴിഞ്ഞാണ് കൃഷ്ണദാസ് പണക്കാരനായത്. വിദ്യാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന കരാറില്‍ നിന്നു കൃഷ്ണദാസ് പിന്മാറിയതു കൊണ്ടാണ് ഇവിടെ റോഡ് ഉപരോധിക്കേണ്ടി വന്നത്.
ചര്‍ച്ചയ്‌ക്കെത്താമെന്നു പറഞ്ഞ ജില്ലാഭരണകൂടവും വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു. മാനേജ്‌മെന്റില്ലാതെ ചര്‍ച്ചയ്ക്കു വരില്ലെന്നാണ് ജില്ലാഭരണകൂടം പറഞ്ഞത്. അവരെ വരുത്താന്‍ ഞങ്ങള്‍ക്കറിയാം. റോഡുപരോധിച്ചപ്പോള്‍ തഹസീല്‍ദാരുള്‍പ്പടെയുള്ള അധികാരികള്‍ എത്തി. പത്തു ദിവസത്തിനകം ക്ലാസ് തുടങ്ങാന്‍ താനിടപെടാമെന്നാണ് തഹസീല്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉറപ്പുനല്‍കി. പക്ഷെ ഞങ്ങള്‍ക്കതിലും വിശ്വാസമില്ല. ഒരു പുതിയ സമരത്തിന് എസ്.എഫ്.ഐ ഇവിടെ തുടക്കം കുറിക്കുകയാണ്. ജവഹറിലെ ലക്കിടി, പാമ്പാടി ക്യാംപസില്‍ ഇന്നു തന്നെ കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്നും വിജിന്‍ പറഞ്ഞു.

https://www.youtube.com/watch?v=9XbautrynU8

ഒറ്റപ്പാലത്ത് രണ്ടു മണിക്കൂറിലേറെയായി എസ് എഫ് ഐ നടത്തി വന്നിരുന്ന റോഡ് ഉപരോധം ഒറ്റപ്പാലം തഹസില്‍ദാര്‍ രമേശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു അവസാനിപ്പിച്ചു. പത്ത് ദിവസത്തിനകം കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു സ്വീകരിക്കുമെന്നാണ് തഹസില്‍ദാര്‍ അറിയിച്ചത്.

Read More >>