ഒത്തുതീർപ്പ് വ്യവസ്ഥകൾ കാറ്റിൽ പറത്തി നെഹ്റു മാനേജ്മെന്റിന്റെ വഞ്ചന; എസ്എഫ്ഐ റോഡ് ഉപരോധിച്ചു

വിദ്യാർത്ഥികൾക്കു നല്‍കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ പൂർണമായി ലംഘിച്ച് നെഹ്രു മാനേജ്മെന്റ്. സെമിനാർ ഹാളില്‍ പൂട്ടിയിട്ട് കൃഷ്ണദാസിനെക്കൊണ്ട് എസ്.എഫ്.ഐ എഴുതിയ വാങ്ങിയ കരാറിന് പുല്ലുവില പോലും കല്‍പ്പിക്കാതെ കബളിപ്പിക്കുയാണ് നെഹ്രു മാനേജ്മെൻറ്.

ഒത്തുതീർപ്പ് വ്യവസ്ഥകൾ കാറ്റിൽ പറത്തി നെഹ്റു മാനേജ്മെന്റിന്റെ വഞ്ചന; എസ്എഫ്ഐ റോഡ് ഉപരോധിച്ചു

തൃശൂര്‍: ലക്കിടിയിലെ നെഹ്രു കോളേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നു ചര്‍ച്ച മുടങ്ങി. ഒറ്റപ്പാലം ടിബിയില്‍ സബ്കളക്ടറുട അധ്യക്ഷതയില്‍ നടത്താനിരുന്ന യോഗമാണ് മുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ചു എസ്.എഫ്.ഐ പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാത ഉപരോധിച്ചു.

https://youtu.be/qGJcIINdqZE

രാവിലെ ചര്‍ച്ചക്കായി ഒറ്റപ്പാലം റസ്റ്റ് ഹൗസില്‍ എത്തിയ വിദ്യാര്‍ത്ഥി പ്രതിനിധികളോട് ചര്‍ച്ച നടത്തുന്ന കാര്യം ആരും അറിയിച്ചില്ലെന്നാണ് റസ്റ്റ് ഹൗസ് അധികൃതര്‍ പറഞ്ഞത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികളുള്ള സ്ഥലത്തേക്കു മതിയായ സുരക്ഷയില്ലാതെ വരാന്‍ കഴിയില്ലെന്നു സബ്കളക്ടര്‍ മേരിക്കുട്ടി പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകരെയും അറിയിച്ചു. സ്ഥലം എംഎല്‍എ പി. ഉണ്ണി ഇങ്ങനൊരു ചര്‍ച്ചയെക്കുറിച്ച് അറിഞ്ഞിട്ടു പോലുമില്ലെന്ന് പ്രതികരിച്ചു. ഇതോടെ എബിവിപി ടിബി ഉപരോധിച്ചു.
കൃഷ്ണദാസ് എറണാകുളത്താണെന്നും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നു പ്രിന്‍സിപ്പല്‍ മാത്രമെ പങ്കെടുക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. നൂറു കണക്കിന് വിദ്യര്‍ത്ഥികള്‍ ഉള്ള സ്ഥലത്തേക്ക് വേണ്ടത്ര ഫോഴ്‌സില്ലാതെ പ്രിന്‍സിപ്പലിനെ കൊണ്ടുവരാന്‍ കഴിയില്ലെന്നും പൊലീസ് നിലപാടെടുത്തതോടെ ടിബി പരിസരം സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങി.രണ്ട് ദിവസത്തിനു ശേഷം ജില്ലാ ഭരണകൂടമോ പൊലിസോ മുന്‍കൈയെടുത്തു ചര്‍ച്ച സംഘടിപ്പിക്കാമെന്നു ഷൊര്‍ണൂര്‍ ഡിവൈഎസ്പി സെയ്തലവി പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല.നൂറുകണക്കിനു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡുപരോധത്തിലേക്കു നീങ്ങി. ഇതേ തുടർന്ന് പാലക്കാട് കുളപ്പള്ളി സംസ്ഥാന പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സെമിനാര്‍ ഹാളില്‍ പൂട്ടിയിട്ടു ഉപരോധിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നു കൃഷ്ണദാസ് എഴുതി നല്‍കിയത്. ഒറ്റപ്പാലം ടിബിയും തൃശൂര്‍ കളകട്രേറ്റിലും കളക്ടറുര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നു എസ്.എഫ്.ഐയ്ക്കു നല്‍കിയ കരാറില്‍ കൃഷ്ണദാസ് ഒപ്പിട്ടു നല്‍കിയിരുന്നു.


ജിഷ്ണു പ്രണോയിയുടെ മരണം: കൃഷ്ണദാസിനെ ഒന്നാം പ്രതി: ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു


അതേ സമയം ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കൃഷ്ണദാസിനെതിരെ കേസെടുത്ത്. ഇതുസംബന്ധിച്ചു തൃശൂര്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് കൃഷ്ണദാസിന് മേല്‍ ചുമത്തിയിരിക്കുന്നത്

കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അടക്കം 5 പ്രതികള്‍ ആണ് ഉള്ളത്. അതേസമയം വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അറസ്റ്റ് ചെയ്‌തേക്കുമെന്ന വിരത്തെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് വിവരം.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

ഇവര്‍ക്കായി തമിഴ്‌നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

കോളേജിലെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപെടുത്തിയതായാണ് പരാതി. നെഹ്റു കോളേജിനു മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ഇന്നു വൈകുന്നേരം മൂന്നുമണിയോടെ ഊരാളി സമരപ്പന്തല്‍ സന്ദര്‍ശിച്ചു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.

Read More >>