എസ്എഫ്ഐ നേതാവ് മുഹമ്മദ് അഫ്‌സലിന്റെ മരണം; അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ അറസ്റ്റിൽ

വാഹനാപകടത്തിൽ എസ്എഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സൽ മരണപ്പെട്ട സംഭവത്തിൽ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ പൂനെ സ്വദേശി മങ്കേഷിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.

എസ്എഫ്ഐ നേതാവ് മുഹമ്മദ് അഫ്‌സലിന്റെ മരണം; അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ അറസ്റ്റിൽ

വാഹനാപകടത്തിൽ എസ്എഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സൽ മരണപ്പെട്ട സംഭവത്തിൽ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ. പൂനെ സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ കാറിൽ സഞ്ചരിക്കവെയാണ് ശനിയാഴ്ച ദേശീയപാതയിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ച് അഹമ്മദ് അഫ്സലിന് ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന എസ്എഫ്ഐ നേതാക്കളായ കെ വിനോദ്, നസ്‌റുദ്ധീൻ എന്നിവർ ഗുരുതര പരിക്കുകളോടെ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വാഹനാപകടം നടക്കുമ്പോൾ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാനഗർ പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ട്.

Story by
Read More >>