'എന്റെ ഷിമ്മീസ് പുറത്തുകണ്ടതിന് എസ്എഫ്ഐ ഡിപ്പാര്‍ട്ടുമെന്റ് കമ്മിറ്റി വിളിച്ചു: സൂര്യഗായത്രി

എസ്എഫ്ഐയെ രണ്ടായി തരം തിരിക്കാം. യൂണിവേഴ്‌സിറ്റിലെ കോളേജിലെ എസ്എഫ്ഐയും ഇവരല്ലാത്ത എസ്എഫ്ഐയും-യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ സൂര്യഗായത്രി രംഗത്ത്

താന്‍ ധരിച്ചിരുന്ന ഷിമ്മീസ് പുറത്തുകണ്ടതിനു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ ഡിപ്പാര്‍ട്ടുമെന്റ് കമ്മിറ്റി വിളിച്ചതായി ഇന്നലെ തലസ്ഥാനത്ത് എസ്.എഫ്.ഐ ആക്രമണത്തിനിരയായ സൂര്യഗായത്രി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സൂര്യഗായത്രി എസ്.എഫ്.ഐയുടെ കപടസദാചാരം പുറത്തുവന്ന സംഭവം വിവരിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ പേരില്‍ മറ്റ് കുട്ടികളെ ക്ലാസില്‍ നിന്ന് പുറത്താക്കി തന്നെ മാനസികമായി പീഡിപ്പിച്ചതായും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതായും സൂര്യഗായത്രി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വകുപ്പുമേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയതായും അടുത്ത സുഹൃത്തുക്കളെ മര്‍ദ്ദിച്ചതായും സൂര്യഗായത്രിയുടെ പോസ്റ്റില്‍ പറയുന്നു.


ഇനിയൊരു എഴുത്തിന്റെ ആവശ്യമില്ല എന്നറിയാം എന്ന് തുടങ്ങുന്ന പോസ്റ്റില്‍ 'പക്ഷേ പലരും മറുപടി ചോദിക്കുമ്പോള്‍...വിട്ടുപോയ ചിലകാര്യങ്ങളും..എസ്എഫ്ഐ.ക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനും പൊതുവായി പറഞ്ഞുകൊള്ളട്ടെ. തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ 'ചെങ്കോട്ട' എന്നറിയപ്പെടുന്ന യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള്‍ വീണ്ടും നല്‍കുന്നുണ്ട്.

മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്നും ചില ആരോഗ്യപ്രശ്‌നങ്ങളാലും അസ്വസ്ഥകളാലും ബിഎ മലയാളം ഒരു വര്‍ഷം കൊണ്ടു അവസാനിപ്പിച്ചു തിരിച്ച് നാട്ടിലേക്കു വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു.അത്രയധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നടക്കുന്ന കോളേജില്‍ ചേരേണ്ടെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു. ഒരു എസ്എഫ്ഐ ക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിന്റെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു-പോസ്റ്റ് പറയുന്നു.


ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സദാചാരത്തിന് എതിരെ ഇന്‍ക്വിലാബ് വിളിച്ച എന്റെ ആങ്ങളമാര്‍ സമരം കഴിഞ്ഞുവന്നുടനെ ചെയ്തത് ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തല്ലുകയായിരുന്നു.അന്ന് അത് ചോദിച്ചപ്പോള്‍ പറഞ്ഞത് 'പുറത്ത് നടന്നത് കോണ്‍ഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു' ഭയം. ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി-പോസ്റ്റ് പറയുന്നു.

Read More >>