ജയിലിൽ ശശികലയുടെ അയൽവാസി സയനൈഡ് മല്ലിക

കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സയനെഡ് മല്ലികയാണു. 2007 ഇൽ ബംഗളുരുവിലെ ഒരു ക്ഷേത്രത്തിൽ വച്ചു പില്ലമ്മ എന്ന സ്ത്രീയെ സയനൈഡ് കലക്കിയ വെള്ളം കൊടുത്തു കൊന്ന് ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു മല്ലിക.

ജയിലിൽ ശശികലയുടെ അയൽവാസി സയനൈഡ് മല്ലിക

സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളുരു പാരപ്പന അഗ്രഹാര ജയിലിൽ തടവിലാക്കപ്പെട്ട വി കെ ശശികലയ്ക്കു കിട്ടിയതു 10 അടി നീളവും 12 അടി വീതിയും ഉള്ള കുടുസ്സുമുറി. ശൗചാലയം പോലുമില്ലാത്ത മുറിയാണതു. തനിക്കു വേറെ മുറി വേണമെന്നു ശശികല ആവശ്യപ്പെട്ടിട്ടുണ്ടു.

ശശികലയുടെ അടുത്ത മുറിയിലുള്ളതു കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സയനൈഡ് മല്ലികയാണു. 2007 ഇൽ ബംഗളുരുവിലെ ഒരു ക്ഷേത്രത്തിൽ വച്ചു പില്ലമ്മ എന്ന സ്ത്രീയെ സയനൈഡ് കലക്കിയ വെള്ളം കൊടുത്തു കൊന്ന് ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു മല്ലിക.

കഴിഞ്ഞ തവണ ജയലളിതയും ശശികലയും ജയിലിലായപ്പോഴും മല്ലിക അവിടെയുണ്ടായിരുന്നു. അപ്പോൾ ജയലളിതയെ കണ്ടു സംസാരിക്കാൻ മല്ലിക ആഗ്രഹിച്ചിരുന്നു. പക്ഷേ ജയിൽ അധികാരികൾ അനുമതി നിഷേധിക്കുകയായിരുന്നു.