മധ്യപ്രദേശില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇനി ബസില്‍ സീറ്റ് റിസര്‍വേഷന്‍

സര്‍ക്കാര്‍ ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കും ഉത്തരവ് ബാധകകമാണെന്ന് ഗതാഗതമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു.

മധ്യപ്രദേശില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇനി ബസില്‍ സീറ്റ് റിസര്‍വേഷന്‍

മധ്യപ്രദേശിലെ അമ്മമാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരൂമാനവുമായി സര്‍ക്കാര്‍. യാത്രാവേളകളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ബസുകളില്‍ പ്രത്യേക സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ സ്ത്രീകള്‍ക്ക് ബസുകളില്‍ സംവരണം ഉണ്ടെങ്കിലും തിരക്കുമൂലം സീറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. ഇതില്‍നിന്നുള്ള ശാശ്വതപരിഹാരമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമം പരിഷ്‌കരിക്കുന്നത്.

ബസുകളിള്‍ നിലവില്‍ സ്ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും തിരക്കുള്ള സമയങ്ങളില്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് യാത്ര ചെയ്യണ്ടിവരികയും പലപ്പോഴും ഇത് വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.


സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. അമ്മമാരുടെ സ്വകാര്യതയ ഉറപ്പുവരുത്തി കര്‍ട്ടണുകള്‍ കൊണ്ട് മറതീര്‍ത്ത് പ്രത്യേകം സീറ്റ് ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്നിലായാണ് ഇത്തരത്തില്‍ സജ്ജീകരിക്കുന്നത്. ഇതുവഴി യാത്രക്കിടയിലും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കും ഉത്തരവ് ബാധകകമാണെന്ന് ഗതാഗതമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. ഇതുവഴി സ്ത്രികളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്താനാവും എന്ന പ്രതീക്ഷയിലാണ് ഗതാഗത വകുപ്പ്.