സണ്ണി ലിയോണിനെ മാതൃകയാക്കാൻ ഉപദേശിക്കുന്ന കേന്ദ്രീയ വിദ്യാലയയിലെ പ്രിൻസിപ്പൽ

‘കാമുകൻ വേണം, സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്സ് ടോയ്സ് ഉപയോഗിക്കണം, എന്നെ ഇടയ്ക്കിടെ വന്ന് കണ്ടാൽ എല്ലാ സഹായവും ചെയ്യാം, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് മാർക്ക് കിട്ടാനുള്ള ചാൻസ് നഷ്ടമാകും,” ബംഗാളുരു സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ കുമാർ താക്കൂർ ഒരു പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയോടു പറഞ്ഞതാണിത്.

സണ്ണി ലിയോണിനെ മാതൃകയാക്കാൻ ഉപദേശിക്കുന്ന കേന്ദ്രീയ വിദ്യാലയയിലെ പ്രിൻസിപ്പൽ

‘കാമുകൻ വേണം, സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്സ് ടോയ്സ് ഉപയോഗിക്കണം, എന്നെ ഇടയ്ക്കിടെ വന്നു കണ്ടാൽ എല്ലാ സഹായവും ചെയ്യാം, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് മാർക്ക് കിട്ടാനുള്ള ചാൻസ് നഷ്ടമാകും,” ബംഗളുരു സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ കുമാർ താക്കൂർ ഒരു പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയോടു പറഞ്ഞതാണിത്.

ജനുവരി 26 നു രാവിലെ ആയിരുന്നു സംഭവമെന്ന് പരാതിക്കാരിയായ വിദ്യാർഥിനി പറയുന്നു. ഫിസിക്സ് അദ്ധ്യാപകനായ ഷണ്മുഖം ആയിരുന്നു  കുട്ടിയെ പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൊണ്ടു പോയതെന്നു എഫ് ഐ ആറിൽ പറയുന്നു.


“ചേമ്പറിൽ എത്തിയപ്പോൾ തന്നെ ഇടയ്ക്കിടെ വന്ന് കാണണമെന്നു പ്രിൻസിപ്പൽ പറഞ്ഞു. പോകാൻ നേരത്ത് ഒരു ചോക്കലേറ്റും തന്നു.” വിദ്യാർഥിനി പരാതിയിൽ പറഞ്ഞു.

പ്രിൻസിപ്പൽ കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിലെ വിദ്യാർഥിനികളെ ചേമ്പറിലേയ്ക്കു വിളിച്ച് മോശമായി പെരുമാറുന്നെന്നു ഡിസിപി ക്കു പരാതി ലഭിച്ചിരുന്നു. സ്കൂളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെക്കുറിച്ച് അദ്ധ്യാപകർക്കും ചില വിദ്യാർഥികൾക്കും അറിവുണ്ടെന്നും പറയുന്നു.

കുമാർ താക്കൂറിനു അനുവദിച്ച ജാമ്യം ഉടൻ റദ്ദാക്കണമെന്ന് നോഡൽ ചൈൽഡ് ലൈൻ ഡയറക്ടർ ആയ വാസുദേവ ശർമ്മ ഡിസിപിയ്ക്കു എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

Read More >>