ബംഗളുരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി സ്‌കൂളിൽ കുത്തിക്കൊന്നു

പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ഹർഷയാണ് സഹപാഠിയായ ആകാശിന്റെ കുത്തേറ്റു മരിച്ചത്. ഇരുവർക്കും ഇടയിൽ ഉണ്ടായ നിസാര പ്രശ്നം അടിപിടിയിലേക്ക് നീങ്ങുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ബംഗളുരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി സ്‌കൂളിൽ കുത്തിക്കൊന്നു

ബംഗളുരുവിൽ സ്‌കൂളിൽ വാർഷികാഘോഷം നടക്കുന്നതിനിടെ സ്‌കൂൾ വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു. യെലഹങ്ക പൊലീസ്‌ സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ഹർഷയാണ് സഹപാഠിയായ ആകാശിന്റെ കുത്തേറ്റു മരിച്ചത്. ഇരുവർക്കും ഇടയിൽ ഉണ്ടായ നിസാര പ്രശ്നം അടിപിടിയിലേക്ക് നീങ്ങുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് പൊലീസ്‌ പറയുന്നത്. കുത്തേറ്റ് രക്തം വരാൻ തുടങ്ങിയതോടെ ആകാശ് അവിടെനിന്നും മാറി.

പിന്നീട് യാദൃശ്ചികമായി അവിടെയെത്തിയ ചിലരാണ് ചോര വാർന്ന നിലയിൽ ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യെലഹങ്ക പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.