സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറ്റിഎമ്മിൽ നിന്നും 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് ചെയ്ത കോപ്പി ലഭിച്ചു

ഡൽഹിയിലെ എസ് ബി ഐ എറ്റിഎമ്മിൽ നിന്നും ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2000 രൂപാ നോട്ട് ലഭിച്ചതിനെത്തുടർന്നാണ് പുതിയ വ്യാജനോട്ടിന്റെ ഉത്ഭവം. വ്യാഴാഴ്ച അരവിന്ദ് ഗുപ്ത എന്നയാൾ അടുത്തുള്ള എസ് ബി ഐ എറ്റിഎമ്മിൽ നിന്നും 10, 000 രൂപാ പിൻ വലിച്ചപ്പോൾ 2000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്. സീരിയൽ നമ്പർ 5 DN 029593 വ്യാജനാണെന്ന കാര്യത്തിൽ സംശയമൊന്നും ഉണ്ടായില്ല. നോട്ട് അച്ചടിച്ചിരുന്ന പേപ്പറും വ്യത്യസ്തമായിരുന്നു. അവ ഫോട്ടോസ്റ്റാറ്റ് ചെയ്തതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ലായിരുന്നെന്ന് ഗുപ്ത പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറ്റിഎമ്മിൽ നിന്നും 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് ചെയ്ത കോപ്പി ലഭിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറ്റിഎമ്മിൽ നിന്നും 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് ചെയ്ത കോപ്പി ലഭിച്ചത് സംഘർഷത്തിന് ഇടയാക്കി. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ എറ്റിഎമ്മിൽ നിന്നാണ് വ്യാജനോട്ട് കിട്ടിയത്. വ്യാജനോട്ട് എറ്റിഎമ്മിൽ നിന്നും വന്നതല്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ വാദിച്ചപ്പോൾ ഉപഭോക്താക്കൾ പ്രതിഷേധം തുടങ്ങി.

ഡൽഹിയിലെ എസ് ബി ഐ എറ്റിഎമ്മിൽ നിന്നും ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2000 രൂപാ നോട്ട് ലഭിച്ചതിനെത്തുടർന്നാണ് പുതിയ വ്യാജനോട്ടിന്റെ ഉത്ഭവം. വ്യാഴാഴ്ച അരവിന്ദ് ഗുപ്ത എന്നയാൾ അടുത്തുള്ള എസ് ബി ഐ എറ്റിഎമ്മിൽ നിന്നും 10, 000 രൂപാ പിൻ വലിച്ചപ്പോൾ 2000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്. സീരിയൽ നമ്പർ 5 DN 029593 വ്യാജനാണെന്ന കാര്യത്തിൽ സംശയമൊന്നും ഉണ്ടായില്ല. നോട്ട് അച്ചടിച്ചിരുന്ന പേപ്പറും വ്യത്യസ്തമായിരുന്നു. അവ ഫോട്ടോസ്റ്റാറ്റ് ചെയ്തതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ലായിരുന്നെന്ന് ഗുപ്ത പറഞ്ഞു.

ഉടൻ തന്നെ എറ്റിഎമ്മിന് അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേയ്ക്ക് പോകുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. എങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ നോട്ടുകൾ എറ്റിഎമ്മിൽ നിന്നും ലഭിച്ചതാണെന്ന് സമ്മതിക്കാൻ വിസമ്മതിക്കുകയായിരുന്നു. എറ്റിഎമ്മിൽ വരിയിൽ നിൽക്കുന്നുണ്ടായിരുന്നവരും വ്യാജനോട്ടുകൾ വരുന്നതിന് സാക്ഷികളായിരുന്നു.

തിങ്കളാഴ്ച വന്ന് മാനേജറോട് പരാതിപ്പെടാൻ ബാങ്ക് ജീവനക്കാർ പറഞ്ഞെങ്കിലും ഗുപ്ത വിസമ്മതിച്ചു. അപ്പോൾത്തന്നെ അടുത്തുള്ള ആളുകളെ വിളിച്ച് കൂട്ടി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ജലാലാബാദ് പൊലീസ് സ്റ്റേഷനിലും സബ്-ഡിവിഷണൽ മജിസ്ട്രേറ്റിനും പരാതി നൽകിയിട്ടുണ്ട്.

എറ്റിഎമ്മിൽ പണം നിറയ്ക്കുന്നത് ബാങ്ക് ഉദ്യോഗസ്ഥർ തന്നെയായതിനാൽ വ്യാജനോട്ട് ഉൾപ്പെട്ടതിലും അവർക്ക് പങ്കുണ്ടെന്ന് ഗുപ്ത ആരോപിച്ചു.