വര്‍ഷങ്ങള്‍ക്കുശേഷം സൗദി അറേബ്യയില്‍ സംഗീതമേളകള്‍ക്ക് അനുവാദം

സിനിമയും സംഗീതവും പിശാചിലേക്കുള്ള വാതിലുകൾ" ആണെന്ന ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന വന്ന്‌ രണ്ടാഴ്ച തികയുന്നതിനു മുന്നേയാണ് കൂടുതൽ മ്യൂസിക് ഷോകളും, സിനിമകളും അനുവാദിക്കുമെന്ന ബന്ധപ്പെട്ടവരുടെ അറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

വര്‍ഷങ്ങള്‍ക്കുശേഷം സൗദി അറേബ്യയില്‍ സംഗീതമേളകള്‍ക്ക് അനുവാദം

സൗദിയിലും സംഗീതത്തിന്റെ കാറ്റ് മാറ്റങ്ങള്‍ കൊണ്ടു വരുന്നു. 25 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി റിയാദിലും, ജിദ്ദയിലുമായി ഈ അടുത്ത ദിവസങ്ങളിൽ ബൃഹത്തായ രണ്ട്‌ സംഗീതമേളകള്‍ നടത്തിയാണ് സൗദി ഈ മാറ്റത്തെ വരവേറ്റത്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030 യുടെ ഭാഗമായി സാംസ്കാരികവും, വിനോദപരവുമായ അവസരങ്ങൾ രാജ്യത്ത് വർദ്ധിപ്പിക്കുന്നതിന്റ ഭാഗമായാണ് ഈ മേളകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇതിനു തുടര്‍ച്ചയായി കൂടുതല്‍ കലാ-സാംസ്കാരിക പരിപാടികള്‍ക്ക് ഇനി മക്കയുടെ മണ്ണില്‍ അനുവാദം ഉണ്ടാകും.


[caption id="attachment_79254" align="aligncenter" width="518"] മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ[/caption]

സിനിമയും സംഗീതവും പിശാചിലേക്കുള്ള വാതിലുകൾ" ആണെന്ന ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന വന്ന്‌ രണ്ടാഴ്ച തികയുന്നതിനു മുന്നേയാണ് കൂടുതൽ മ്യൂസിക് ഷോകളും, സിനിമകളും അനുവദിക്കുമെന്ന ബന്ധപ്പെട്ടവരുടെ അറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

'അറബികളുടെ കലാകാരന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്ദോ മറ്റു രാജ്യങ്ങളില്‍ സൗദി ശ്രോതാക്കള്‍ക്കായി സംഗീതമേളകള്‍ നടത്തുമെങ്കിലും സൗദിയില്‍ ഇദ്ദേഹത്തിന്‍റെ പരിപാടിയ്ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്ഷം ഇദ്ദേഹത്തിന്‍റെ സംഗീതനിശ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി, അവതരിപ്പിക്കും മുന്‍പേ അപ്രതീക്ഷിതമായി പിന്‍വലിക്കുകയായിരുന്നു. ഈ സാഹചര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മാറ്റം ഉണ്ടാകുന്നത്.ജിദ്ദയില്‍ കഴിഞ്ഞ ദിവസം അബ്ദോയുടെ സംഗീതം കേള്‍ക്കാന്‍ 8000 പേരാണ് തടിച്ചുകൂടിയത്.

കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഒരു രാജ്യത്തിന്റെ ദീർഘകാല നിയമങ്ങളും നിരോധനങ്ങളുമാണ് പതിയെ ഇങ്ങനെ കളമൊഴിയുന്നത്.

രാജ്യത്തെ കലാ-സാംസ്കാരിക മേഖലയില്‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ലഭിക്കുന്ന ഒരു ശുഭവാർത്തയായി ഇതിനെ പരിഗണിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

Read More >>