നവമാധ്യമങ്ങൾ ഏകാധിപത്യത്തേയും പരമോന്നത കോടതിയേയും ചോദ്യം ചെയ്യുന്നു; പുതിയ ലോകം അതില്‍ നട്ടം കറങ്ങുന്ന ശശികലയും

കമ്മ്യൂണിക്കേഷൻ യുഗത്തിൽ ആരെയും ഒരുപാടുനേരം പരസ്പരം അകറ്റി നിർത്താനാവില്ല. കുത്തക മാധ്യമങ്ങളുടെ ഒളിച്ചു വയ്ക്കലും നടക്കില്ല. ഇതു സാമൂഹിക മാധ്യമത്തിന്റെ വിജയമാണ്!

നവമാധ്യമങ്ങൾ ഏകാധിപത്യത്തേയും പരമോന്നത കോടതിയേയും ചോദ്യം ചെയ്യുന്നു; പുതിയ ലോകം അതില്‍ നട്ടം കറങ്ങുന്ന ശശികലയും

ഒരുദിവസം ആഹാരം കഴിക്കാതെയിരിക്കാം, പക്ഷെ അര മണിക്കുർ മൊബൈൽ ഫോൺ ഇല്ലാതിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.ഇതാണ് ശശികല എന്ന ചിന്നമ്മയ്ക്കും എംഎല്‍എമാരുടെ കാര്യത്തിലും പ്രശ്നമായത്. ഫോണും വൈഫൈയും പിന്നെ  ഹോട്ടലിന്റെ ലാൻഡ് ലൈനും  വിച്ഛേദിച്ചു.

ഒരു ദിവസമൊക്കെ എംഎൽഎമാർ ക്ഷമിച്ചു. ദിവസം രണ്ടു  കഴിഞ്ഞപ്പോൾ അവരുടെ ഭാവം മാറി. അന്നു തുടങ്ങിയ കൊഴിഞ്ഞു പോക്ക് ഇപ്പോഴും തുടരുന്നു. പ്രധാന കാരണം ഇതാണ് - എംഎൽഎമാരെ ലോകത്തിൽ നിന്നും അകറ്റാനുള്ള ഒരു പാഴ്ശ്രമം!  ശശികലയെ തങ്ങളിൽനിന്നകറ്റാനാണ് ഇപ്പോഴവരുടെ ശ്രമം.


റിസോര്‍ട്ടിൽ ആദ്യ ദിവസങ്ങളിൽ വാർത്താചാനലുകൾ മുഴുവനും തടഞ്ഞു വെച്ചു. എന്റെ ഒരു സുഹൃത്ത് അവിടെ മുമ്പ് ജോലി ചെയിട്ടിട്ടുമുണ്ട്.  അവര്‍ എന്നോട് പറഞ്ഞത് ടീവിയിൽ കൂടി പോൺ സൈറ്റുകൾ എംഎൽഎമാർക്ക് ഹോട്ടലുകാർ മുഴുവൻ സമയം കാണുവാൻ അവസരം നല്‍കി കൊടുത്തിരുന്നു എന്നാണ്.

ആദ്യ രണ്ടു ദിവസം ഇതെല്ലാം കണ്ടു ഇവര്‍ ആസ്വദിച്ചു, പിന്നെ വീട്ടുകാരെകാരെ ഫോണിൽ ബന്ധപ്പെടണമെന്നായി. റേഷൻ രീതിയിൽ എം എൽ എ മാർ ക്യു നിന്നും ഫോൺ വിളിയിലായി. അവർ അന്യോന്യം ശശികലയെ കുറിച്ചു പിറുപിറുക്കാൻ തുടങ്ങി. പലരും ഹോട്ടൽ ജീവനക്കാരുടെ ഫോണിൽ കൂടി പുറം ലോകവുമായി ബന്ധപ്പെട്ടു. ശശികലയുടെ അനുയായികൾ ഇതറിഞ്ഞു ഭീഷിണിയുമായി. എംഎഎ മാരെ പിടിച്ചുതള്ളലും തെറിവിളിയുമായിരുന്നു പിന്നീട് നടന്നത്.

എംഎൽഎമാരെ ഹോട്ടലിൽ നിന്നും സിസിടിവിയിൽ കൂടി ശശികല പോയസ് ഗാർഡനിൽ ഇരുന്നു വീക്ഷിക്കാൻ തുടങ്ങി. തർക്കമുള്ളവരെ ഹോട്ടലിലെ ഫോണിൽ കൂടി നേരിട്ടു ഭീഷണിപ്പെടുത്താനും ആരംഭിച്ചു. കാര്യങ്ങള്‍ അത്രയുമായപ്പോഴേക്കും റിസോര്‍ട്ട്  നാടകം ഓരോന്നായി പൊളിയാൻ തുടങ്ങി. ശശികലയെ എതിർത്ത് ഫോണിൽ കൂടി പരാതികള്‍ ഒഴുകി.

പഴയകാലമല്ല, പത്രമാധ്യമങ്ങളെക്കാള്‍ നാലിരട്ടി വേഗതയിൽ വാർത്തകൾ ഓരോന്നും അവരിലേക്ക്‌ എത്തി. ഹോട്ടൽ ജീവനക്കാർ തങ്ങളുടെ രണ്ടാമത്തെ ഫോണും, പുതിയ സിം കാർഡും മൊബൈൽ സെറ്റും,  എംഎൽഎമാർക്ക് എത്തിക്കാന്‍ തുടങ്ങി.

പുതിയ തലമുറയിലുള ചെറുപ്പക്കാർ ഒന്നടങ്കം ശശികലയെ എതിർക്കുകയാണ്. പ്രധാന കാരണം ഇവർക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ല എന്ന അവരുടെ കാഴ്ച്ചപ്പാടാണ്. പൊതുപ്രവർത്തന മേഖലയില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരാള്‍, അതിനുപരി ഉയർന്ന ജാതിപ്രേമവും. സ്ത്രീകളെ പോലും അവരുടെ കയ്യിൽ തൊടുവാൻ സമ്മതിക്കില്ല, ഇത് ശരിക്കും സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചു.

ജല്ലിക്കട്ടില്‍ പ്രതിഷേധവുമായി മെറീന ബീച്ചിൽ കൂടിയ യുവജനങ്ങളെ സുബ്രഹ്മണ്യം സ്വാമി 'പെറുക്കികള്‍' എന്ന് വിളിച്ചു ആക്ഷേപിച്ചു. പനീര്‍സെല്‍വം നടത്തിയ ലാത്തി ചാർജിനെ വാഴ്ത്തിപാടിയ സുബ്രു ഇപ്പോൾ ശശികലയുടെ കൂടെ രണ്ടും കല്പിച്ചു നില്കുന്നു, ഇതും തമിഴന് ശശികലയെ എതിർക്കാൻ കാരണമായി

റിസോർട്ടിൽ നടക്കുന്ന  ഒരോവിവരവും എം കെ സ്റ്റാലിന്‍ ക്യാമ്പ്  അറിയാന്‍ തുടങ്ങി. സ്റ്റാലിൻ തെളിവുകൾ ഉൾപ്പെടെ ഗവർണ്ണർ വിദ്യാസാഗറിനെ കണ്ടു. അദ്ദേഹത്തെ അത് ബോധ്യപെടുത്തുന്നു.ഹൈക്കോടതി ജഡ്ജുമാർക്കും തെളിവുകൾ രഹസ്യമായി ഇവര്‍ കൈമാറുന്നു.ശശികലയുടെ ഓരോ നീക്കവും പൊളിയുവാൻ തുടങ്ങി.

ഒരു കാര്യം, കമ്യൂണിക്കേഷൻസ് യുഗത്തിൽ ആരെയും പരസ്പരം അകറ്റാനാവില്ല.  കുത്തക മാധ്യമങ്ങൾക്ക് വാർത്തകൾ ഏറെനേരം ഒളിച്ചു വയ്ക്കാനും ആവില്ല.  ഇതു സാമൂഹിക മാധ്യമത്തിന്റെ വിജയമാണ്! ജല്ലിക്കട്ടും അതുപോലെ തന്നെയായിരുന്നു. ഇപ്പോഴവർ ശശികലയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നു;  പരമോന്നത കോടതിയെയും.

ഇപ്പോൾ ഓരോ കോമരവും തുള്ളുന്നു, അതിനെ ചോദ്യം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും സാമൂഹിക മാധ്യമങ്ങളാണ്!