വിചാരണക്കോടതി ശിക്ഷിച്ചതു നാലുവർഷം തടവും പത്തുകോടി പിഴയും; ശശികല അടക്കമുളളവരെ കുറ്റവിമുക്താക്കിയ ഹൈക്കോടതി ഉത്തരവ് ഇപ്പോഴും സംശയത്തിന്റെ നിഴലിൽ

ചെന്നൈ ഹൈക്കോടതിയിൽ നീതിപൂർവമായ വിചാരണയെക്കുറിച്ച് സംശയമുയർന്നതിനാൽ കേസ് കർണാടകത്തിലേയ്ക്കു മാറ്റി. കേസ് കൈകാര്യം ചെയ്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി വി ആചാര്യയെ സമ്മർദ്ദത്തിലാക്കാൻ നടന്ന ശ്രമങ്ങളെത്തുടർന്ന് അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടി വന്നതും രാജ്യശ്രദ്ധ പിടിച്ചു പറ്റി. കേസ് അട്ടമറിക്കാൻ തനിക്കുമേൽ സമ്മർദ്ദം മുറുകുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ബി വി ആചാര്യയ്ക്കു പകരം ഭവാനി സിംഗിനെ പ്രോസിക്യൂട്ടറായി നിയമിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

വിചാരണക്കോടതി ശിക്ഷിച്ചതു നാലുവർഷം തടവും പത്തുകോടി പിഴയും; ശശികല അടക്കമുളളവരെ കുറ്റവിമുക്താക്കിയ ഹൈക്കോടതി ഉത്തരവ് ഇപ്പോഴും സംശയത്തിന്റെ നിഴലിൽഅധികാരം ഉപയോഗിച്ച് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിൽ പരേതയായ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും തോഴി ശശികലയ്ക്കും വിചാരണക്കോടതി വിധിച്ചത് അപൂർവമായ ശിക്ഷ. കേസിൽ പ്രതികളായ നാലുപേർക്കും വെറും തടവു ശിക്ഷിച്ച കോടതി പക്ഷേ, പിഴയുടെ കാര്യത്തിൽ നിലപാടു കർശനമാക്കി. ജയലളിതയ്ക്ക് 100 കോടിയാണ് പിഴ വിധിച്ച. മറ്റു മൂന്നു കൂട്ടുപ്രതികൾക്കും പത്തുകോടി വീതവും.

ഈ ശിക്ഷയാണ് കർണാടക ഹൈക്കോടതി ജഡ്ജി സി ആർ കുമാരസ്വാമി റദ്ദാക്കിയത്. സർവീസിൽ നിന്നു വിരമിക്കാൻ വെറും രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ പുറപ്പെടുവിച്ച വിധിയെക്കുറിച്ച് അന്നേ സംശയങ്ങളുയർന്നിരുന്നു.

ചെന്നൈ ഹൈക്കോടതിയിൽ നീതിപൂർവമായ വിചാരണയെക്കുറിച്ച് സംശയമുയർന്നതിനാൽ കേസ് കർണാടകത്തിലേയ്ക്കു മാറ്റി. കേസ് കൈകാര്യം ചെയ്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി വി ആചാര്യയെ സമ്മർദ്ദത്തിലാക്കാൻ നടന്ന ശ്രമങ്ങളെത്തുടർന്ന് അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടി വന്നതും രാജ്യശ്രദ്ധ പിടിച്ചു പറ്റി. കേസ് അട്ടമറിക്കാൻ തനിക്കുമേൽ സമ്മർദ്ദം മുറുകുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ബി വി ആചാര്യയ്ക്കു പകരം ഭവാനി സിംഗിനെ പ്രോസിക്യൂട്ടറായി നിയമിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

പ്രോസിക്യൂഷൻ പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ നേതാവ് അൻപഴകൻ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം സുപ്രിംകോടതിയ്ക്കും ബോധ്യമായി. കോടതി അപ്പീൽ അനുവദിക്കുകയും ഭവാനിസിംഗിന്റെ നിയമനം റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് ബി വി ആചാര്യയെ വീണ്ടും നിയമിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്.

പക്ഷേ, അതുകൊണ്ടു ഫലമുണ്ടായില്ല. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എല്ലാ പ്രതികളെയും വെറുതേ വിട്ടുകൊണ്ട് 2015 മെയ് 11ന് ഹൈക്കോടതി വിധി പുറത്തുവന്നു. തുടർന്ന് ജയലളിത വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.

വിചാരണക്കോടതി വിധിയെ അസ്ഥിരപ്പെടുത്താൻ ഏറെ പണിപ്പെട്ടിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു കർണാടക ഹൈക്കോടതിയിൽ കേസുമായി അരങ്ങേറിയ നാടകങ്ങൾ. ജയലളിതയുടെ അന്ത്യത്തിനു ശേഷം വീണ്ടും കേസ് വിചാരണക്കോടതി വിധിയിലേയ്ക്കു മടങ്ങുകയാണ്. മുഖ്യമന്ത്രിക്കസേര മോഹിച്ച തോഴിയുടെ സ്വപ്നം തകർത്തു തരിപ്പണമാക്കിക്കൊണ്ട്.