കൈവിലങ്ങ് പാടില്ല, ജയിൽ ഭക്ഷണം വേണ്ട; ശശികലയുടെ ആവശ്യങ്ങൾ ഇങ്ങനെ

ബെംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക സെല്ലായിരിക്കും ശശികലയ്ക്ക്. മറ്റ് സൗകര്യങ്ങൾ ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് കത്തും നൽകിയിട്ടുണ്ട്.

കൈവിലങ്ങ് പാടില്ല, ജയിൽ ഭക്ഷണം വേണ്ട; ശശികലയുടെ ആവശ്യങ്ങൾ ഇങ്ങനെ

ബെംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക സെല്ലിലായിരിക്കും ശശികലയെ പാർപ്പിക്കുക. ജയിലിൽ തനിക്ക് പ്രത്യേക സജ്ജീകരണങ്ങൾ ആവശ്യപ്പെട്ട് ശശികല ജയിലധികൃതർക്ക് കത്ത് നൽകി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ ജയിൽ ഭക്ഷണം വേണ്ടെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്നുമാണ് പ്രധാന ആവശ്യം.

തനിക്ക് ജയിലിൽ സഹായിയെ വേണമെന്നും ടിവി അനുവദിക്കണമെന്നും ശശികല അറിയിച്ചിട്ടുണ്ട്. ജയിലിൽ കൈവിലങ്ങ് പാടില്ലെന്നും ശശികല ആവശ്യപ്പെട്ടെന്നാണ് വിവരം.

ഇരുപത്തിനാല് മണിക്കൂറും ചൂടുവെള്ളവും മിനറൽ വാട്ടറും ലഭ്യമാക്കണം. പ്രത്യേക ജയിൽ മുറിയോട് ചേർന്ന് വെസ്റ്റേൺ ശൈലിയിലുള്ള ടോയ്ലറ്റും വേണമെന്നാണ് ശശികലയുടെ ആവശ്യം.  ശശികലയ്ക്ക് സഹായിയേയും, റൂമിൽ ടിവിയും ജയിലധികൃതർ അനുവദിച്ചെന്നാണ് സൂചന.

കീഴടങ്ങാനെത്തുമ്പോൾ സുരക്ഷാ കാരണങ്ങളാൽ ബെംഗ്ളൂരു കോടതിയിലേക്ക് വരാനാകില്ലെന്ന് ശശികല അറിയിച്ചിരുന്നു. ഇതനുസരിച്ച് ജയിലിലേക്ക് കോടതിമുറി മാറ്റുകയായിരുന്നു.

Read More >>