ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; ആയ അമ്മയായതില്‍ പ്രതിഷേധിച്ചു പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പുറത്തേക്ക്

എഐഎഡിഎംകെയുടെ പ്രമുഖരായ പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിവിടാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ജയലളിതയുടെ ആയ മാത്രമായ ശശികല മുഖ്യമന്ത്രിയാകുന്നത് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന നിലപാടാണ് ഭൂരിഭാഗംപേര്‍ക്കുമുള്ളത്

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; ആയ അമ്മയായതില്‍ പ്രതിഷേധിച്ചു പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പുറത്തേക്ക്

തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള വി കെ ശശികലയുടെ നീക്കങ്ങള്‍ക്ക് അപ്രതീക്ഷിത തടസ്സം. ഇന്നു നടക്കാനിരുന്ന സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. തമിഴ്നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ഇതു സംബന്ധിച്ച് നിയമോപദേശം തേടിയതോടെയാണ് സത്യപ്രതിജ്ഞയും അനുബന്ധ കാര്യങ്ങളും സംശയത്തിലായത്.

ജയലളിതയ്ക്കൊപ്പം ശശികലയെയും പ്രതിചേര്‍ത്ത അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം വിധി പറയുമെന്നുള്ളതാണ് സത്യപ്രതിജ്ഞ അനശ്ചിതത്വത്തിലാക്കിയത്. സുപ്രീംകോടതി വിധി ശശികലയ്ക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകം രാജിവെക്കേണ്ട സ്ഥിതിയുണ്ടാകും. അതിനാല്‍ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം.


മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാള്‍ വീണ്ടും രാജിവയ്‌ക്കേണ്ടി വരുന്നതോടെ ഉരുത്തിരിയുന്ന രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാനാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുള്ള നീക്കമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇതിനിടയില്‍ ശശികയലയുടെ സ്ഥാനാരോഹണം സംബന്ധിച്ചു പൊതുജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയുമിടയില്‍ എതിര്‍പ്പ് ശക്തമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എഐഎഡിഎംകെയുടെ പ്രമുഖരായ പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിവിടാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ജയലളിതയുടെ ആയ മാത്രമായ ശശികല മുഖ്യമന്ത്രിയാകുന്നത് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന നിലപാടാണ് ഭൂരിഭാഗംപേര്‍ക്കുമുള്ളത്.