തമിഴകത്ത് ചിന്നമ്മ-പനീര്‍ശെല്‍വം പോര് മുറുകുന്നു; കൂറുമാറിയ എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാനെ ശശികല പുറത്താക്കി

തമിഴ്‌നാട്ടില്‍ പുതിയ രാഷ്്ട്രീയ കോളിളക്കം ആരംഭിച്ചപ്പോള്‍ തന്നെ ശശികല എതിരാളികളെ വെട്ടിമാറ്റിത്തുടങ്ങിയിരുന്നു. കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു തന്നെയായിരുന്നു ആദ്യമായി തിരിച്ചടിയുണ്ടായത്. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയായിരുന്നു തനിക്കെതിരെ തിരിഞ്ഞതിനുള്ള ശശികലയുടെ പ്രതികാര നടപടി.

തമിഴകത്ത് ചിന്നമ്മ-പനീര്‍ശെല്‍വം പോര് മുറുകുന്നു; കൂറുമാറിയ എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാനെ ശശികല പുറത്താക്കിതമിഴകത്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും തമ്മിലുള്ള പോര് മുറുകുന്നു. പനീര്‍സെല്‍വത്തിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനെ ശശികല തദ്സ്ഥാനത്തുനിന്നും മാറ്റി. ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. കെഎ ചെങ്കോട്ടയനാണ് പുതിയ പ്രസീഡിയം ചെയര്‍മാന്‍.

തമിഴ്‌നാട്ടില്‍ പുതിയ രാഷ്്ട്രീയ കോളിളക്കം ആരംഭിച്ചപ്പോള്‍ തന്നെ ശശികല എതിരാളികളെ വെട്ടിമാറ്റിത്തുടങ്ങിയിരുന്നു. കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു തന്നെയായിരുന്നു ആദ്യമായി തിരിച്ചടിയുണ്ടായത്. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയായിരുന്നു തനിക്കെതിരെ തിരിഞ്ഞതിനുള്ള ശശികലയുടെ പ്രതികാര നടപടി. ഡിണ്ടുഗല്‍ സി ശ്രീനിവാസനാണ് പുതിയ ട്രഷറര്‍.


അതേസമയം, എല്ലാം കാത്തിരുന്നു കാണൂ എന്നായിരുന്നു പുറത്താക്കല്‍ തീരുമാനത്തോടുള്ള മദുസൂദനന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് മധുസൂദനന്‍ പനീര്‍സെല്‍വത്തിന്റെ വസതിയിലെത്തി അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനിടെ, ശശികലയ്‌ക്കെതിരെ മദുസൂദനനും നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രമേയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. താത്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.