ശശികല വീണ്ടും കൂവത്തൂരിലേയ്ക്ക്; പനീർശെൽവം പിന്നാലെ

ശശികലയും പനീർശെൽവവും ഒരുമിച്ചു റിസോർട്ടിലെ എംഎൽഎമാരെ കണ്ടു സംസാരിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇരുപതോളം എംഎൽഎമാർ തങ്ങളെ പുറത്തു വിടണമെന്നു ആവശ്യപ്പെട്ടിട്ടുള്ളതായും അറിയുന്നു.

ശശികല വീണ്ടും കൂവത്തൂരിലേയ്ക്ക്; പനീർശെൽവം  പിന്നാലെ

കുവത്തൂരിലെ റിസോർട്ടിലുള്ള എംഎൽഎമാരെ കാണാൻ ശശികല വീണ്ടും പോകുന്നെന്നെന്നു വാർത്ത. എംഎൽഎമാരെ കണ്ടു തുടർന്നുള്ള നടപടികളെപ്പറ്റി അറിയിക്കാനാണു ഇന്നത്തെ സന്ദർശനത്തിന്റെ ലക്ഷ്യം എന്നറിയുന്നു.

അണ്ണാ ഡിഎംകെ എംഎൽഎമാർ പനീർശെൽവത്തിനു പിന്തുണ നൽകരുതെന്നു ശശികല അഭ്യർഥിച്ചിട്ടുള്ളതായി അറിയുന്നു. ഓരോരുത്തരോടും പ്രത്യേകം സംസാരിച്ചു അപേക്ഷിച്ചതായും വാർത്തയുണ്ടു.

ഇതിനെത്തുടർന്നാണു തുടർച്ചയായ രണ്ടാമത്തെ ദിവസവും ശശികല കൂവത്തൂരിലെ റിസോർട്ടിലേയ്ക്കു പുറപ്പെടുന്നതു. നിരാഹാരം പോലെയുള്ള സമരമുറകൾ പുറത്തെടുക്കാൻ ശശികല ഒരുങ്ങുന്നതായി വാർത്തകൾ പരന്നിരുന്നു. പനീർശെൽവവും കൂവത്തൂരിലുള്ള എംഎൽഎമാരുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ശശികലയും പനീർശെൽവവും ഒരുമിച്ചു റിസോർട്ടിലെ എംഎൽഎമാരെ കണ്ടു സംസാരിക്കാനുള്ള നീക്കമാണു നടക്കുന്നതു. ഇരുപതോളം എം എൽ ഏമാർ തങ്ങളെ പുറത്തു വിടണമെന്നു ആവശ്യപ്പെട്ടിട്ടുള്ളതായും അറിയുന്നു.

തമിഴ് ‌നാട് ഗവർണർ വിദ്യാസാഗർ റാവു ഇതുവരെ തീരുമാനമൊന്നും പറയാത്ത സ്ഥിതിയ്ക്കു തമിഴകത്തിലെ രാഷ്ട്രീയത്തിനു വളരെ പ്രധാനപ്പെട്ടതാണു ഇരു നേതാക്കളുടേയും കൂവത്തൂർ യാത്ര.