ആത്മരതിയുടെ ഇടമാണ് സോഷ്യല്‍ മീഡിയ: സോഷ്യല്‍ മീഡിയയിലെ എഴുത്തിനെ പരിഹസിച്ച് സന്തോഷ് എച്ചിക്കാനം

ആത്മരതിയുടെ ഇടമാണു സോഷ്യല്‍ മീഡിയ. ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഏത് മണ്ടനും വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായിട്ടു മാറുകയാണ്.

ആത്മരതിയുടെ ഇടമാണ് സോഷ്യല്‍ മീഡിയ: സോഷ്യല്‍ മീഡിയയിലെ എഴുത്തിനെ പരിഹസിച്ച് സന്തോഷ് എച്ചിക്കാനം

സോഷ്യല്‍മീഡിയയിലെ എഴുത്തുകളെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം. ആത്മരതിയുടെ ഇടമാണ് സോഷ്യല്‍ല്‍ മീഡിയയെന്നും അവിടെയുള്ള എഴുത്തുകളെ സാഹത്യമായി വായിക്കുന്നവരെ സമ്മതിക്കണമെന്നുമാണ് എച്ചിക്കാനത്തിന്റെ വാദം.

സോഷ്യല്‍ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്കു തോന്നിയിട്ടില്ല. അതു സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകമിറക്കുന്നത്? അതില്‍ത്തന്നെ എഴുതിയാല്‍ പോരേ? ആത്മരതിയുടെ ഇടമാണു സോഷ്യല്‍ മീഡിയ. ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഏത് മണ്ടനും വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായിട്ടു മാറുകയാണ്.

സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. കഥയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ചര്‍ച്ചകളും നടന്നിരുന്നു. അതിനുപിന്നാലെയാണ് സോഷ്യല്‍മീഡിയയ്‌ക്കെതിരെ വിമര്‍ശനവുമായി സന്തോഷ് എച്ചിക്കാനം രംഗത്തെത്തിയിരിക്കുന്നത്.