മംഗളുരുവിലും പിണറായിയെ തടയാനൊരുങ്ങി സംഘപരിവാർ; പിണറായി എത്തുമ്പോൾ ഹർത്താൽ; പ്രതിഷേധം കേരളത്തിൽ സിപിഐഎം ഭീകരതയെന്ന പ്രചരണം ലക്ഷ്യമിട്ട്

ദക്ഷിണ കന്നഡ മേഖലയിലെ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന 'മഡേ സ്നാന' പോലുള്ള അയിത്ത അനാചാരങ്ങൾക്കെതിരെ സിപിഐഎം കർണാടക ഘടകം ശക്തമായ പ്രതിഷേധപരിപാടികൾ നടത്തിവരുന്നുണ്ട്. മേഖലയിലെ സിപിഐഎം ഇടപെടലുകളെ ഏറെ ആശങ്കയോടെയാണ് സംഘപരിവാർ നോക്കിക്കാണുന്നത്. ഇതും പിണറായിയെ തടയുന്നതിന് പിന്നിലുള്ള പ്രധാനകാരണമാണ്.

മംഗളുരുവിലും പിണറായിയെ തടയാനൊരുങ്ങി സംഘപരിവാർ; പിണറായി എത്തുമ്പോൾ ഹർത്താൽ; പ്രതിഷേധം കേരളത്തിൽ സിപിഐഎം ഭീകരതയെന്ന പ്രചരണം ലക്ഷ്യമിട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞതിന് തുടർച്ചയായി കർണാടകത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാനായി സംഘപരിവാർ നീക്കം തുടങ്ങി. സിപിഐഎം സംഘടിപ്പിക്കുന്ന മത സൗഹാർദ്ദ 'ഐക്യതാ റാലി'യിൽ പങ്കെടുക്കാനായി പിണറായി വിജയൻ മംഗളൂരുവിൽ എത്തുമ്പോൾ ഹർത്താൽ നടത്താൻ സംഘപരിവാർ സംഘടനകൾ തീരുമാനിച്ചു.

കേരളത്തിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആർഎസ്എസ്സിനെതിരെ ആക്രമണം നടക്കുകയാണെന്ന് സംഘപരിവാർ വാദത്തിന് ദേശീയ തലത്തിൽ പ്രചരണം ലഭിക്കാനാണ് പിണറായി വിജയനെ ആ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ തടയാൻ സംഘപരിവാർ ഒരുങ്ങുന്നത്. നേരത്തെ ഭോപ്പാലിൽ പിണറായിയെ തടഞ്ഞപ്പോൾ 'കേരളത്തിലെ സിപിഐഎം ആക്രമണത്തെ തുടർന്ന് കേരളാ മുഖ്യമന്ത്രിയെ തടഞ്ഞു' എന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ വാർത്തവന്നത് സംഘപരിവാർ ഗുണപരമായാണ് നോക്കിക്കാണുന്നത്.

ഫെബ്രുവരി 25ന് മംഗളൂരുവിൽ എത്തുന്ന പിണറായി വിജയൻ മതസൗഹാർദ്ദ റാലിക്ക് പുറമെ വാർത്തഭാരതി കന്നഡ പത്രത്തിന്റെ പുതിയ കോംപ്ലെക്സിന്റെ നിർമാണ ഉദഘാടനചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബജ്‌രംഗ്ദളും വിശ്വഹിന്ദു പരിഷത്തുമാണ് ആനി ദിവസം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പിണറായി വിജയൻ ജില്ലയിൽ പ്രവേശിക്കുന്നത് തടയണമെന്നും സ്വന്തം സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നേതാവാണ് പിണറായിയെന്നും നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>