നിലപാട് മാറ്റി സംഘപരിവാര്‍; മംഗളുരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്നു തീരുമാനം

കേരള മുഖ്യമന്ത്രിയെ തടയില്ലെന്നും പ്രതിഷേധിക്കാന്‍ മാത്രമാണ് തീരുമാനമെന്നും ബിജെപി നേതാവ് നവീന്‍ കുമാര്‍ കാട്ടീല്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തി പ്രവര്‍ത്തകരുടെ പ്രതിഷേധം അറിയിക്കാനാണ് തങ്ങള്‍ ആലോചിച്ചിരിക്കുന്നതെന്നും കാട്ടീല്‍ വ്യക്തമാക്കി. വന്‍ പ്രതിഷേധവും കനത്ത പൊലീസ് സുരക്ഷയും നടപടികളും മുന്‍നിര്‍ത്തിയാണ് പിന്‍മാറ്റമെന്നാണ് സൂചന.

നിലപാട് മാറ്റി സംഘപരിവാര്‍; മംഗളുരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്നു തീരുമാനം

മംഗളുരുവില്‍ എത്തുന്ന മുഖ്യമഖ്യ പിണറായി വിജയനെ തടയുമെന്ന നിലപാട് മാറ്റി സംഘപരിവാര്‍. വന്‍ പ്രതിഷേധവും കനത്ത പൊലീസ് സുരക്ഷയും നടപടികളും മുന്‍നിര്‍ത്തിയാണ് പിന്‍മാറ്റമെന്നാണ് സൂചന. കേരള മുഖ്യമന്ത്രിയെ തടയില്ലെന്നും പ്രതിഷേധിക്കാന്‍ മാത്രമാണ് തീരുമാനമെന്നും ബിജെപി നേതാവ് നവീന്‍ കുമാര്‍ കാട്ടീല്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തി പ്രവര്‍ത്തകരുടെ പ്രതിഷേധം അറിയിക്കാനാണ് തങ്ങള്‍ ആലോചിച്ചിരിക്കുന്നതെന്നും കാട്ടീല്‍ വ്യക്തമാക്കി.


മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മംഗളുരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടരുകയാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ചുരുക്കം ചില വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ ഹര്‍ത്താല്‍ ഗതാഗതത്തേയും ബാധിച്ചിരിക്കുകയാണ്.

പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മേഖലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തോളം പൊലീസുകാരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നൂറോളം സുരക്ഷാ ക്യാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

രാവിലെ 11ന് വാര്‍ത്താ ഭാരതി പത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മാണോദ്ഘാടനത്തിനും സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളുരുവില്‍ എത്തുന്നത്. ഇതിനായി രാവിലെ കണ്ണൂരില്‍ നിന്നും മലബാര്‍ എക്സ്പ്രസില്‍ അദ്ദേഹം മംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പിണറായി വിജയനെ തടയുന്നതിനെതിരെ കഴിഞ്ഞദിവസം മംഗളുരുവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വന്‍ റാലി നടത്തിയിരുന്നു.

Read More >>