മതം വ്യക്തമാക്കാൻ പേരിലെ ഇനിഷ്യൽ വിപുലീകരിച്ച് സംഘപരിവാര്‍; കമല്‍ കമാലുദ്ദീനായതിനു പിറകേ ഐ സാജു 'മുഹമ്മദ് ഇസ്മയില്‍' സാജുവായി

സാജുവിനെതിരെയുള്ള ആരോപണങ്ങളുടെ പേരില്‍ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വളരെ സംഘടിതമായ പ്രചരണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പത്രവ്രര്‍ത്തകര്‍ ഉള്‍പ്പെടുന്ന മീഡിയ ഗ്രൂപ്പുകളില്‍പ്പോലും വ്യക്തമായി മുഹമ്മദ് ഇസ്മയില്‍ സാജു എന്നു സംബോധന ചെയ്താണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതും. കഴിഞ്ഞ ദിവസം പ്ടികജാതി മോര്‍ച്ച പ്രസ്തുത വിഷയത്തില്‍ കാട്ടാക്കട പൊലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തുന്ന വിവരം സോഷ്യല്‍മീഡിയയില്‍ക്കൂടി പ്രചരിപ്പിച്ചതും ഇൗ രീതിയില്‍ത്തന്നെയാണ്.

മതം വ്യക്തമാക്കാൻ പേരിലെ ഇനിഷ്യൽ വിപുലീകരിച്ച്  സംഘപരിവാര്‍; കമല്‍ കമാലുദ്ദീനായതിനു പിറകേ ഐ സാജു

പേരുകളിലെ മതത്തെപ്പോലും എടുത്തുപറഞ്ഞ് പ്രചരണം നടത്തുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. സംവിധായകമന്‍ കമല്‍ 'കമാലുദ്ദീന്‍' ആയതുപോലെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ സാജുവാണ് മുഹമ്മദ് ഇസ്മയില്‍ ഷാജുവായി സംഘപരിവാര്‍ മാറ്റിയത്. തിരുവനന്തപുരം കാട്ടക്കടയില്‍ ദളിത് സ്ത്രീയെ ആക്രമിച്ചുവെന്നു കാട്ടി സാജുവിനെതിരെ സംഘപരിവാര്‍ ആരോപണം ഉയര്‍ത്തുന്നതിനിടയിലാണ് ഈ നീക്കവും നടക്കുന്നത്.

അഡ്വ. ഐ സാജുവിനെതിരായ നുണക്കഥ സംഘപരിവാര്‍ സൃഷ്ടി


കൈയേറ്റത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ മുതലെടുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെന്നാണ് സാജു പറയുന്നത്. മതം പറഞ്ഞു മനുഷ്യനെ വേര്‍തിരിക്കാനുള്ള സംഘപരിവാറിന്റെ പുതിയ അടവാണിത്. പേരുകേട്ടാല്‍ മതമേതെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തവരെ, മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് പരിവാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഴുപതുകളുടെ അവസാനമാണ് എന്റെ ജനനം. അന്നു ഞാന്‍ ഏതു സമുദായത്തിലുള്ളവനാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാകാതിരിക്കാനാണ് എന്റെ പിതാവ് എനിക്കു ഇത്തരത്തിലുള്ള ഒരുപേരു നല്‍കിയത്. അതിനനുസരിച്ചാണ് ഞാന്‍ ജീവിച്ചിട്ടുള്ളതും. വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ സമുദായം ഏതാണെന്നു ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്താണെന്നു മനസ്സിലാക്കാവുന്നതേയുള്ളു.

- ഐ സാജു
സാജുവിനെതിരെയുള്ള ആരോപണങ്ങളുടെ പേരില്‍ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വളരെ സംഘടിതമായ പ്രചരണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പത്രവ്രര്‍ത്തകര്‍
ഉള്‍പ്പെടുന്ന മീഡിയ ഗ്രൂപ്പുകളില്‍പ്പോലും വ്യക്തമായി മുഹമ്മദ് ഇസ്മയില്‍ സാജു എന്നു സംബോധന ചെയ്താണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതും. കഴിഞ്ഞ ദിവസം പ്ടികജാതി മോര്‍ച്ച പ്രസ്തുത വിഷയത്തില്‍ കാട്ടാക്കട പൊലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തുന്ന വിവരം സോഷ്യല്‍മീഡിയയില്‍ക്കൂടി പ്രചരിപ്പിച്ചതും ഇൗ രീതിയില്‍ത്തന്നെയാണ്.

പ്രശസ്ത സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ ആക്കിയ നീക്കങ്ങള്‍ക്കു സമാനമാണ് തൻ്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നു സാജു പറയുന്നു. മലയാളികള്‍ കമല്‍ എന്നു മാത്രം വിളിച്ചു ശീലിച്ച ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തില്‍ കമാലുദ്ദീന്‍ എന്ന വിളിപ്പേരുണ്ടായതിനു പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. പ്രാദേശിക തലത്തില്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ കമലിനെ കമാലുദ്ദീന്‍ എന്നു മാത്രം സംബോധന ചെയ്യാനും ശ്രദ്ധിച്ചിരുന്നുവെന്നുള്ള കാര്യവും ഇതോടൊപ്പം ചേർത്തു വായിക്കുക. ഇത്തരം നീക്കങ്ങള്‍ക്കു സമാനമായാണ് തന്റെ പേരും ഇവര്‍ മതം വ്യക്തമാക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നതെന്നു സാജു ചൂണ്ടിക്കാട്ടുന്നു.സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എ എ റഹീമും രംഗത്തെത്തി. മലയാളികള്‍ സഹജീവികളെകാണുന്നത് മനുഷ്യന്‍ എന്ന നിലയിലാണെന്നും അതു മതത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ പേരില്‍ മാത്രമേ വ്യക്തികളെ കാണാവു എന്ന അജണ്ടയാണ് സംഘപരിവാര്‍ മകരളത്തില്‍ നട്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാജുവിനെതിരെയുള്ള മതം പറഞ്ഞുള്ള പ്രചരണത്തിലൂടെ സംഘപരിവാറിന്റെ വര്‍ഗ്ഗീയ മുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. കമലിനെ കമാലുദ്ദീനായി മാത്രം അവതരിപ്പിക്കുന്ന വിഷലിപ്തമായ മനസ്സിന്റെ ആവര്‍ത്തനമാണ് സാജുവിന്റെ കാര്യത്തിലും സംഘപരിവാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. മലയാളികള്‍ സഹജീവികളെകാണുന്നത് മതത്തിന്റെ പേരിലല്ല. മനുഷ്യന്‍ എന്ന നിലയിലാണ്. മതത്തിന്റെ പേരില്‍ മാത്രമേ ഒരു വ്യക്തിയെ കാണാവൂ എന്നു ശഠിക്കുന്ന സംഘപരിവാര്‍ നിലപാട് സാംസ്‌കാരിക കേരളത്തിന് അപകടകരമാണ്.

-എഎ റഹീം, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം


ഐ സാജു വിഷയംസംബന്ധിച്ച് എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:


Read More >>