'ഒരുകൈകൊണ്ടു അറുക്കുകയും മറുകൈകൊണ്ടു വിതയ്ക്കുകയും ചെയ്യാതിരിക്കുക': മേജര്‍രവിയുടെ ഫേസ്ബുക്ക് പ്രസ്താവനയ്‌ക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ മേജര്‍ രവി രോഷാകുനായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനു മറുപടിയായാണ് സനല്‍കുമാറിന്റെ പരാമര്‍ശം. മാര്‍ട്ടിന്‍, പള്‍സര്‍ സുനീ നീയൊക്കെ ആണുങ്ങളോട് കളിക്കെടാ എന്നും പൊലീസ് പിടിക്കുന്നതിനു മുമ്പ് ആണ്‍പിളേളരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ എന്നും മേജര്‍രവി പറഞ്ഞിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രോഷാകുലനായി സംവിധായകന്‍ മേജര്‍ രവിയുടെ ഫെസ്ബുക്ക് പോസ്റ്റിനെ പരോക്ഷമായി വിമര്‍ശിച്ചു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകളെന്നും അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയണമെന്നും സനല്‍കുമാര്‍പറയുന്നു.


ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക എന്നും തന്റെ ഫേസ്ബുക്കിലൂടെ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നുണ്ട്.
സുഹൃത്തേ ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകള്‍. അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയുക.

സനല്‍കുമാര്‍ ശശിധരന്‍കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ മേജര്‍ രവി രോഷാകുനായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനു മറുപടിയായാണ് സനല്‍കുമാറിന്റെ പരാമര്‍ശം. മാര്‍ട്ടിന്‍, പള്‍സര്‍ സുനീ നീയൊക്കെ ആണുങ്ങളോട് കളിക്കെടാ എന്നും പൊലീസ് പിടിക്കുന്നതിനു മുമ്പ് ആണ്‍പിളേളരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ എന്നും മേജര്‍രവി പറഞ്ഞിരുന്നു.
മാര്‍ട്ടിന്‍, പള്‍സര്‍ സുനീ നീയൊക്കെ ആണുങ്ങളോട് കളിക്കെടാ പൊലീസ് പിടിക്കുന്നതിനു മുമ്പ് ആണ്‍പിളേളരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ. ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല.

മേജര്‍ രവി, സംവിധായകൻ

Read More >>