ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിനെ വിമര്‍ശിച്ചു ഗവാസ്ക്കര്‍, ആശ്വസിപ്പിച്ചു ടെണ്ടുല്‍ക്കറും

ബംഗളൂരുവില്‍ ഇന്ത്യക്കാര്‍ എന്താണ് ഒരുക്കുന്നത് എന്ന് കാത്തിരിക്കുകയാണ് തങ്ങള്‍ എന്നായിരുന്നു ഓസ്ട്രേലിയൻ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. 4000ത്തോളം ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മണ്ണില്‍ അവര്‍ക്കെതിരെ ഞങ്ങള്‍ വിജയം നേടുന്നത്.

ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിനെ വിമര്‍ശിച്ചു ഗവാസ്ക്കര്‍, ആശ്വസിപ്പിച്ചു ടെണ്ടുല്‍ക്കറും

ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് സ്വാന്തനമായി സച്ചിൻ ടെൻഡുൽക്കർ. ഒരു തോൽവി കൊണ്ട് പരമ്പരയെ വിലയിരുത്തേണ്ടെന്ന് സച്ചിൻ പറഞ്ഞു. നമ്മൾ ഇപ്പോൾ പരമ്പരയിൽ തോറ്റിട്ടില്ല. ഒരു കളി തോറ്റാൽ തിരിച്ചുവരില്ല എന്ന് അർത്ഥമില്ലെന്നും സച്ചിൻ വ്യക്തമാക്കി. മാർച്ച് നാലിന് ബെംഗളൂരുവിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

എന്നാൽ ടീമിനെ വിമർശിച്ച് ഗവാസ്കർ രംഗത്തെത്തി. ഇന്ത്യൻ താരങ്ങൾ കളിയെ ലാഘവത്തോടെയാണ് കണ്ടതെന്ന് ഗാവസ്കർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടത്തിൽ ഒന്നാണ് പൂനെയിൽ കണ്ടത്. ഓസ്ട്രേലിയൻ ടീം കളിയെ സമീപിച്ച രീതിയെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഗാവസ്കർ പ്രശംസിച്ചു.


ബംഗളൂരുവില്‍ ഇന്ത്യക്കാര്‍ എന്താണ് ഒരുക്കുന്നത് എന്ന് കാത്തിരിക്കുകയാണ് തങ്ങള്‍ എന്നായിരുന്നു ഓസ്ട്രേലിയൻ ടീം ക്യാപ്റ്റന്‍  സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. 4000ത്തോളം ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മണ്ണില്‍ അവര്‍ക്കെതിരെ ഞങ്ങള്‍ വിജയം നേടുന്നത്. വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു, ഇന്ത്യ ഞങ്ങളെ 4-0ത്തിന് തോല്‍പ്പിക്കും എന്നാണ് ചിലര്‍ പറഞ്ഞിരുന്നത് അത് ഇനി നടക്കില്ല എന്ന് ഹര്‍ഭജന്‍ സിംഗിനെ പരിഹസിക്കാനും സ്റ്റീവ് സ്മിത്ത് അവസരം കണ്ടെത്തി.

Read More >>