സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് ?

ആര്‍എസ്എസ്‌ പ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി രജനിയെ സ്വന്തം പാര്‍ട്ടി തുടങ്ങാനായി പ്രേരിപ്പിക്കുന്നുണ്ടെന്നു ഇന്ത്യാ ടുഡേ പറയുന്നു. അദ്ദേഹത്തിനെ മുഖ്യമന്ത്രിയായി അവതരിപ്പിക്കാനാണു നീക്കമെന്നും അറിയുന്നു.

സൂപ്പർ സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് ?

തമിഴക രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വവും ശശികലയും നിറഞ്ഞു നില്‍ക്കേ, സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നെന്നു വാര്‍ത്ത. ഇന്ത്യാ ടുഡേ പുറത്തുവിട്ട വാര്‍ത്തയില്‍ രജനിയുടെ വരവിനെ ബിജെപി പിന്തുണയ്ക്കുമെന്നും പറയുന്നു.

ആര്‍എസ്എസ്‌ പ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി രജനിയെ സ്വന്തം പാര്‍ട്ടി തുടങ്ങാനായി പ്രേരിപ്പിക്കുന്നുണ്ടെന്നു ഇന്ത്യാ ടുഡേ പറയുന്നു. അദ്ദേഹത്തിനെ മുഖ്യമന്ത്രിയായി അവതരിപ്പിക്കാനാണു നീക്കമെന്നും അറിയുന്നു. ബോളിവുഡ് താരം അമിതാബ് ബച്ചന്‍ രജനിയെ രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നു ഉപദേശിച്ചതായും പറയപ്പെടുന്നു.

ഉലകനായകന്‍ കമലഹാസനും രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ ക്ഷണമുണ്ട്. പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടിരിക്കാതെ നേരിട്ട് കളത്തിലിറങ്ങാനാണു കമലിനോടുള്ള ഉപദേശം.

Read More >>