സഹപ്രവർത്തകരിൽ നിന്നു വധഭീഷണിയെന്ന് ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍; സിപിഐഎമ്മിൽ ചേരുമെന്ന് പത്രക്കുറിപ്പ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അഭിന്‍ സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രാത്രിയില്‍ കത്തിച്ചവരെ തനിക്കു നേരിട്ടറിയാമെന്നും അനൂപ് പറയുന്നു. ഈ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ശ്രമം നടന്നിരുന്നതായും ആര്‍എസ്എസിലെ സജീവപ്രവര്‍ത്തകനും ശാഖാ ശിക്ഷകുമായ ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്നും അനൂപ് ആരോപിക്കുന്നു. സംഘപരിവാര്‍ സംഘടനയുമായുള്ള തന്റെ ബന്ധം മതിയാക്കി ഇനിമുതല്‍ സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താന്‍ തീരുമാനിച്ചതായും അനൂപ് പത്രക്കുറിപ്പില്‍ പറയുന്നു.

സഹപ്രവർത്തകരിൽ നിന്നു വധഭീഷണിയെന്ന് ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍;  സിപിഐഎമ്മിൽ ചേരുമെന്ന് പത്രക്കുറിപ്പ്

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ പ്രമുഖ ആര്‍എസ്എസ് നേതാവും വിഎച്ച്പി പ്രഖണ്ഡ പ്രസിഡന്റുമായ അനൂപിനd ആര്‍എസ്എസ് പ്രവര്‍ത്തകരിൽ നിന്ന് വധഭീഷണിയെന്ന് പരാതി.  ബാലുശ്ശേരിയില്‍ സിപിഐഎം- ഡിവൈഎഫ്‌ഐ നേതാക്കളെ വധിക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ തനിക്കു വധഭീഷണിയുള്ളതായി അനൂപ് പുറത്തിറക്കിയ പത്രക്കുറിപ്പു നാരദാ ന്യൂസിനു ലഭിച്ചു. അനൂപിന്റെ വെളിപ്പെടുത്തിലുമായി ബന്ധപ്പെട്ടു കോക്കല്ലൂരില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.


ബ്ലോക്ക് പഞ്ചായത്തംഗവും സിപിഐഎം ലോക്കല്‍ സെക്രട്ടറിയുമായ അശോകന്‍, കോക്കല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടിസി ഗണേശന്‍, ഡിവൈഎഫ്‌ഐ യൂണീറ്റു സെക്രട്ടറി നിജീഷ് എന്നിവരെ കൊപ്പെടുത്താന്‍ ആര്‍എസ്എസ് നേതാക്കള്‍ ശ്രമിച്ചിരുന്നതായും അതിനെ എതിര്‍ത്തതിന്റെ പേരില്‍ തന്നെ അവര്‍ വകവരുത്താന്‍ ശ്രമിക്കുന്നതായും പത്രക്കുറിപ്പില്‍ അനൂപ് വെളിപ്പെടുത്തുന്നു. തന്നെ കൊലപ്പെടുത്തി ആ കുറ്റം സിപിഐഎം നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്‍എസ് ശ്രമിക്കുന്നതെന്നും അനൂപ് ആരോപിക്കുന്നു.

[caption id="attachment_82672" align="alignleft" width="350"] അഭിന്‍ സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച നിലയില്‍[/caption]

നേരത്തേ തെളിയിക്കാതെ പോയ ചില കേസുകളുടെ വിവരങ്ങള്‍ കൂടി തനിക്കറിയാവുന്ന കാര്യവും അനൂപ് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അഭിന്‍ സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രാത്രിയില്‍ കത്തിച്ചവരെ തനിക്കു നേരിട്ടറിയാമെന്നും അനൂപ് പറയുന്നു.

ഈ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ശ്രമം നടന്നിരുന്നതായും ആര്‍എസ്എസിലെ സജീവപ്രവര്‍ത്തകനും ശാഖാ ശിക്ഷകുമായ ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്നും അനൂപ് ആരോപിക്കുന്നു. സംഘപരിവാര്‍ സംഘടനയുമായുള്ള തന്റെ ബന്ധം മതിയാക്കി ഇനിമുതല്‍ സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താന്‍ തീരുമാനിച്ചതായും അനൂപ് പത്രക്കുറിപ്പില്‍ പറയുന്നു.

അനൂപിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കോക്കല്ലൂരില്‍ സിപിഐഎം- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് സിപിഐഎം നാളെ കോക്കല്ലൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളായ പിമോഹനന്‍ മാസ്റ്റര്‍, മനോജ് പട്ടാനൂര്‍, സുധീഷ് മിന്നി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. യോഗത്തില്‍ വച്ച് അനൂപ് സിപിഐഎം മെമ്പര്‍ഷിപ്പു സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>