റോള്‍സ് റോയ്സ് ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടം രേഖപ്പെടുത്തി

ലോകത്തെ ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയ്സിന്റെ ഈ നഷ്ടം വ്യവസായത്തെ ബാധിക്കില്ല എന്നാണ് കമ്പനി വിലയിരുത്തുന്നത്

റോള്‍സ് റോയ്സ് ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടം രേഖപ്പെടുത്തി

ബ്രിട്ടീഷ് നിര്‍മ്മിത ആഡംബരകാര്‍ റോള്‍സ് റോയ്സ് ലി.മി 4.6 ലക്ഷം കോടി പൗണ്ട് നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര ഭീമമായ നഷ്ടം രേഖപ്പെടുത്തുന്നത്.

സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം മറികടക്കാന്‍ എഴുതിത്തള്ളിയ 4.4 ലക്ഷം കോടിയും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കേണ്ടതുമായ 671 കോടി രൂപയും ഈ നഷ്ടത്തില്‍ ഉള്‍പ്പെടും.

ഈ നഷ്ടം തങ്ങളുടെ ബിസിനസിനെ ബാധിക്കില്ല എന്നും ഈ കണക്കുകള്‍ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണ് എന്നും റോള്‍സ് റോയ്സ് ചീഫ് എക്സിക്യൂട്ടീവ് വാരന്‍ ഈസ്റ്റ്‌ പ്രതികരിച്ചു.

ഹെൻറി റോയ്‌സ് 1884-ൽ തുടക്കമിട്ട ഇലക്ട്രിക്കൽ, മെക്കാനിക്കൽ വ്യവസായമാണ് റോള്‍സ് റോയ്സ്. 1906-ലാണ് ഇവര്‍ കാർ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്‌. ലോകത്തെ ആഡംബര കാറുകളുടെ രാജാവായാണ് ഇന്ന് റോൾസ് റോയ്സ് അറിയപ്പെടുന്നത്.

റോൾസ് റോയ്സ് ഫാൻറം,റോൾസ് റോയ്സ് ഗോസ്ട് എന്നിവയാണ് റോൾസ് റോയ്സിന്റെ പ്രശസ്ത മോഡലുകൾ.